Header Ads

  • Breaking News

    ഉപഭോക്താക്കളുടെ കണ്ണുതള്ളിച്ച് വീണ്ടും ജിയോ: 10 ജിബി ഡാറ്റ ഫ്രീ


    ഓഫർ  പ്രകാരം പ്രീ പെയ്ഡ് വരിക്കാര്‍ക്ക് പ്രതിദിനം 2 ജിബി വീതം അഞ്ച് ദിവസത്തേക്ക് 10 ജിബി ഡാറ്റ സൗജന്യമായി ലഭിക്കും.

    എന്നാല്‍ എല്ലാ ഉപഭോക്താക്കള്‍ക്കും ഈ ഓഫര്‍ ലഭിക്കില്ല. തിരഞ്ഞെടുക്കപ്പെട്ട നമ്പരുകളില്‍ മാത്രമാണ് ഈ ഓഫര്‍ ലഭിക്കുക. തിരഞ്ഞെടുത്ത നമ്പറുകളില്‍ ജിയോ അധികൃതര്‍ തന്നെ ഈ സൗജന്യം നല്‍കും. നേരത്തെ ഏതെങ്കിലും റീ ചാര്‍ജ് പാക്കേജിന്റെ വരിക്കാരായവര്‍ക്കു മാത്രമാണ് പുതിയ പാക്കേജ് നല്‍കിയിട്ടുള്ളത്. പുതിയ പാക്കേജിന് തിരഞ്ഞെടുക്കാനുള്ള മാനദണ്ഡം സംബന്ധിച്ച് ജിയോ ഔദ്യോഗിക വിശദ്ധീകരണം നല്‍കിയിട്ടില്ല.

    ഓഫര്‍ പ്രകാരം നിലവില്‍ ലഭിച്ചു കൊണ്ടിരിക്കുന്ന വോയ്‌സ്, എസ്എംഎസ് ആനുകൂല്യങ്ങളില്‍ മാറ്റമുണ്ടാകില്ല. ഫ്രീ ഡേറ്റ ലഭ്യമാണോ എന്നറിയാന്‍ മൈജിയോ ആപ്പില്‍ കയറി പ്ലാന്‍സ് ടാബില്‍ ക്ലിക്ക് ചെയ്യുക. അധിക ഡേറ്റ ലഭിച്ചിട്ടുണ്ടെങ്കില്‍ ഇവിടെ കാണാവുന്നതാണ്. കഴിഞ്ഞ മാര്‍ച്ചിലും ജിയോ ഇതുപോലെ 10 ജിബി ഡാറ്റ ഫ്രീയായി നല്‍കിയിരുന്നു.

    No comments

    Post Top Ad

    Post Bottom Ad