Header Ads

  • Breaking News

    100% ക്യാഷ് ബാക്ക്: ദീപാവലിക്ക് ഓഫര്‍ വെടിക്കെട്ടുമായി ജിയോ



    റിലയന്‍സ് ജിയോ റീചാര്‍ജ് ചെയ്യുന്ന മുഴുവന്‍ തുകയും കാഷ്ബാക്ക് ഓഫറിലൂടെ തിരികെ നല്‍കുന്ന ഓഫറാണ് ജിയോ പ്രഖ്യാപിച്ചിരിക്കുന്നത്.
    149 രൂപ മുതല്‍ മുകളിലേക്കുള്ള പ്രീപെയ്ഡ് റീചാര്‍ജുകളില്‍ 100 % ക്യാഷ്ബാക്ക് ആണ് ജിയോ വാഗ്ദാനം ചെയ്യുന്നത്. ഇതനുസരിച്ച്
    149, 198, 299, 349, 398, 399, 448, 449, 498, 509, 799, 999, 1699, 1999, 4999, 9999 രൂപ എന്നീ പ്ലാനുകള്‍ക്കാണ് 100 ശതമാനം ക്യാഷ്ബാക്ക് ലഭിക്കും.


    ദീപാവലിയോട് അനുബന്ധിച്ച് നവംബര്‍ 30 വരെയാണ് ഓഫര്‍. റിലയന്‍സ് ഡിജിറ്റല്‍ കൂപ്പണുകളുടെ രൂപത്തിലാണ് ക്യാഷ്ബാക്ക് ലഭിക്കുക.
    509 രൂപ വരെയുള്ള റീച്ചാര്‍ജുകള്‍ ഓരോന്നിനും ഒരു കൂപ്പണ്‍ ലഭിക്കും.

    റിലയന്‍സ് ഡിജിറ്റലില്‍ നിന്ന് 5000 രൂപക്ക് മുകളില്‍ സാധനങ്ങള്‍ വാങ്ങുമ്പോള്‍ കൂപ്പണുകള്‍ ഉപയോഗപ്പെടുത്താവുന്നതാണ്. ക്യാഷ് ബാക്ക് കൂപ്പണുകള്‍ക്ക് 2018 ഡിസംബര്‍ 31 വരെയാണ് കാലാവധി.

    No comments

    Post Top Ad

    Post Bottom Ad