Header Ads

  • Breaking News

    പയ്യന്നുർ ;എടാട്ട് ടാങ്കർ ലോറിയും കാറും കൂട്ടിയിടിച്ച് 3 പേർ മരിച്ചു


    പയ്യന്നൂർ:
    എടാട്ട് ടാങ്കർ ലോറിയും കാറും കൂട്ടിയിടിച്ച് 2കുട്ടികൾ ഉൾപ്പടെ 3 പേർ മരിച്ചു.
    അഞ്ചുപേർക്ക് പരിക്ക്‌, ഒരാളുടെ നില ഗുരുതരം. ചാലക്കുടിയിൽ നിന്നും മുകാംബിക ക്ഷേത്രത്തിലെക്ക് ദർശനത്തിനായി പോകുന്നവരുടെ കാറാണ് അപകടത്തിൽപെട്ടത്.
    അപകടത്തെ തുടർന്ന് മുഴുവൻ പേരെയും പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

    തൃശൂര്‍ കുറുക്കഞ്ചേരി സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്.
    ബിന്ദു ലാൽ (55) ,
    സഹോദരിയുടെ മക്കളായ തരുൺ (16), ഐശ്വര്യ(10)
    എന്നിവരാണ് മരിച്ചത്.
    പത്മാവതി, നിയ, അനിത, വിജിത എന്നിവർക്കാണ് പരുക്കേറ്റത്. ഇവരെ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എടാട്ട് കേന്ദ്രവിദ്യാലയത്തിനു സമീപമായിരുന്നു അപകടം

    പുലർച്ചെ നാലരയ്ക്കാണ് അപകടം സംഭവിച്ചത്. തൃശൂരിൽ നിന്നും മൂകാംബിക ക്ഷേത്ര ദർശനത്തിനു പോകുകയായിരുന്നു കാറിലുണ്ടായിരുന്ന കുടുംബം. എട്ടു പേരാണ് കാറിലുണ്ടായിരുന്നത്. മൂന്നു പേരും സംഭവസ്ഥലത്തു വച്ചു തന്നെ മരിച്ചു. ഇരു വാഹനങ്ങളും നേർക്കു നേർ കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു. മൃതദേഹങ്ങൾ പരിയാരം മെഡിക്കൽ കോളജിൽ സൂക്ഷിച്ചിരിക്കുന്നു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad