Header Ads

  • Breaking News

    വിൻഡോസ് ടൈംലൈനുമായി മൈക്രോസോഫ്ട് ലോഞ്ചർ 5.0

    മൈക്രോസോഫ്ട് ലോഞ്ചർ 5.0 പുറത്തിറക്കുനുള്ള ഒരുക്കത്തിലാണ് മൈക്രോസോഫ്ട്. ലോഞ്ചറിന്റെ ഏറ്റവും വലിയ അപ്‌ഡേറ്റ് വിൻഡോസ് ടൈംലൈൻ കൂടെ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ആദ്യം ആൻഡ്രോയിഡിലും പിന്നീട് ഐഒഎസിലും ഇത് ലഭ്യമാകും എന്നാണ് സൂചന. മികച്ച രൂപകൽപ്പനയും ഉപയോഗിക്കാനുള്ള എളുപ്പവുമാണ് കൂടുതൽ ആളുകളും മൈക്രോസോഫ്ട് ലോഞ്ചർ ഉപയോഗിക്കാൻ കാരണം. പുതിയ ന്യൂസ് സെക്ഷൻ കൂടെ ഈ ലോഞ്ചറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നിങ്ങളുടെ ഇഷ്ടവിഷയങ്ങൾക്ക് അധിഷ്ഠിതമായി അവിടെ പല വാർത്തകളും ലഭ്യമാകും.

    കുറെ ദിവസങ്ങൾക്ക് മുമ്പ് നിങ്ങൾ കയറിയ ഒരു വെബ് പേജ് അതേപോലെ ടി തന്നെ വീണ്ടും തുറക്കുന്നതിനും, ഇന്നലെ നിങ്ങൾ പ്രവർത്തിച്ചുകൊണ്ടിരുന്ന ഡോക്യുമെൻറുകൾ തുറക്കുന്നത്തിതിനും പല കാര്യങ്ങളും ഫയലുകൾ തേടിപ്പോകാതെതന്നെ ഒരൊറ്റ സ്‌ക്രീനിൽ തന്നെ ലഭ്യമാകുന്ന സൗകര്യമാണ് വിൻഡോസ് ടൈംലൈൻ. ഇതിന്റെ ഗുണം എന്തെന്നാൽ നിങ്ങളുടെ കംപ്യൂട്ടറിൽ ചെയ്യുന്ന ജോലികൾ അതേപോലെ അവിടെ നിർത്തിയതിന്റെ ബാക്കി ഫോണിലും തുടർന്ന് ചെയ്യാനാകും. മാത്രമല്ല, ഫോണിൽ നിർത്തിയതിന്റെ ബാക്കി കംപ്യൂട്ടറിലും ചെയ്യാം. ഇതിനായി ഫോണിലും പിസിയിലും ഒരേ മൈക്രോസോഫ്റ്റ് ഐഡിയിൽ ലോഗിൻ ആയിരിക്കണം എന്നുമാത്രം.


    No comments

    Post Top Ad

    Post Bottom Ad