ഗൃപാതുരതയെ കൂട്ടുപിടിച്ച നഷ്ട പ്രണയത്തിന്‍റെ കഥ; 96 നെ ഏറ്റെടുത്ത് പ്രേക്ഷകര്‍
വിജയ് സേതുപതിയും തൃഷയും പ്രണയജോഡികളായി എത്തുന്ന 96ന് തീയറ്ററുകളില്‍ മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.ചിത്രത്തില്‍ ഒരു കഥാപാത്രത്തിന്റെ മൂന്ന് ഘട്ടങ്ങളെയാണ് വിജയ് സേതുപതി അവതരിപ്പിക്കുന്നത്.
റിലീസ് ചെയ്ത കേന്ദ്രങ്ങളില്‍ നിന്നെല്ലാം മികച്ച അഭിപ്രായങ്ങളോടെയാണ് ചിത്രം മുന്നേറുന്നത് ഒക്ടോബര്‍ നാലിന് പ്രദര്‍ശനത്തിനെത്തിയ 96 ആദ്യ ദിനം മുതല്‍ മികച്ച പ്രതികരണത്തോടെയാണ് മുന്നേറുന്നത്. പ്രതീക്ഷകള്‍ തെറ്റിക്കാതെ വന്ന 96 വിജയ് സേതുപതിയുടെ ഒരു ഫീല്‍ ഗുഡ് എന്റര്‍ടെയിനര്‍ ചിത്രമെന്നാണ് റിപ്പോര്‍ട്ടുകള്‍ .
തമിഴ്‌നാട്ടിലെന്ന പോല കേരളത്തിലും മികച്ച സ്വീകാര്യതയാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. വിജയ് സേതുപതിയെ നായകനാക്കി സി പ്രേംകുമാര്‍ സംവിധാനം ചെയ്ത ചിത്രം മദ്രാസ് എന്റര്‍പ്രൈസസിന്റെ ബാനറില്‍ നന്ദ ഗോപാലാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഒരു റൊമാന്റിക്ക് ഡ്രാമയായി ഒരുക്കിയ ചിത്രത്തില്‍ തൃഷയാണ് വിജയ് സേതുപതിയുടെ നായികയായി എത്തുന്നത്.
ചിത്രത്തില്‍ ഫോട്ടോഗ്രാഫറുടെ വേഷത്തില്‍ വിജയ് സേതുപതി എത്തുമ്ബോള്‍ ഒരു ടീച്ചറുടെ വേഷമാണ് തൃഷ കൈകാര്യം ചെയ്യുന്നത്. ഹൈസ്‌ക്കൂളില്‍ ഒരുമിച്ച് പഠിച്ച രണ്ട് പേര്‍ 22 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും കാണുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് ചിത്രം പറയുന്നത്.
ചിത്രം മുഴുവനായി ഒരു നൊസ്റ്റാള്‍ജിക്ക് ഫീല്‍ തരുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ വരുന്നത്. ചിത്രം കണ്ട പ്രേക്ഷകരെല്ലാം തന്നെ മികച്ച പ്രതികരണമാണ് 96നെക്കുറിച്ച് സോഷ്യല്‍ മീഡിയകളില്‍ എല്ലാം കുറിച്ചിരിക്കുന്നത്. ചിത്രത്തിലെ പാട്ടുകളും ചായാഗ്രഹണവും മികച്ചുനില്‍ക്കുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.
തൈക്കൂടം ബ്രിഡ്ജിലെ പ്രധാനികളിലൊരാളായ ഗോവിന്ദ് വസന്ത് മേനോനാണ് ചിത്രത്തിന്റെ പശ്‌ചാത്തല സംഗീതം നിര്‍വഹിച്ചിരിക്കുന്നത്.ചിത്രത്തിലെ വൈകാരിക തലങ്ങള്‍ പ്രേക്ഷകരിലേക്കെത്തിക്കാന്‍ പശ്ചാത്തല സംഗീതം വഹിച്ചിരിക്കുന്ന പങ്ക് വലിയ വലുതാണ്.
No comments
Post a Comment