Header Ads

  • Breaking News

    ലുബാൻ ചുഴലിക്കാറ്റ്‌ ഞായറാഴ‌്ച ; കേരളത്തെ തൊടില്ലെന്ന‌് സൂചന

    തിരുവനന്തപുരം:
    അറബിക്കടലിൽ ലക്ഷദ്വീപിനും മാലിദ്വീപിനുമിടയിലായി ന്യൂനമർദം രൂപപ്പെട്ട‌് ഉണ്ടാകുന്ന ചുഴലിക്കാറ്റ‌് കേരളത്തെ ബാധിക്കില്ലെന്ന‌് സൂചന. ഓഖിക്ക‌് പിന്നാലെ രൂപപ്പെടുന്ന ഈ ചുഴലിക്കാറ്റ‌ിന‌് ലുബാൻ എന്നാണ‌് പേരിട്ടിരിക്കുന്നത‌്. ഒമാനാണ‌് പേരിട്ടത‌്.

    കടലിലെ താപനില അനുസരിച്ച‌് ഞായറാഴ‌്ച രാവിലെ ഒമ്പതോടെ ചുഴലിക്കാറ്റ‌് ഒമാൻ തീരം തൊടും. യമന്റെ വടക്കൻ ഭാഗവും ഇതിന്റ പരിധിയിൽ വരും. ചുഴലിക്കാറ്റ‌് ബാധിക്കില്ലെങ്കിലും കേരളത്തിലും കൊങ്കൺ തീരത്തും കനത്ത മഴയ‌്ക്ക‌് സാധ്യതയുണ്ട‌്. ബംഗാൾ ഉൾക്കടലിൽ തമിഴ‌്നാടിന‌് സമീപമുള്ള അന്തരീക്ഷച്ചുഴിയും കേരളത്തിൽ മഴ പെയ്യിക്കും. തമിഴ‌്നാട്ടിൽ രണ്ടുദിവസമായി കനത്ത മഴയാണ‌്.

    ലക്ഷദ്വീപിന‌് പടിഞ്ഞാറ‌ുഭാഗത്ത‌് വെള്ളിയാഴ‌്ച രാത്രിയാണ‌് ന്യൂനമർദം രൂപപ്പെടുക. തുടർന്ന‌് ശക്തിപ്രാപിച്ച‌് ശനിയാഴ‌്ച അതിന്യൂനമർദമായി മാറും. അറബിക്കടലിൽ വടക്ക‌ുപടിഞ്ഞാറ‌് ദിശയിൽ സഞ്ചരിക്കുന്ന പ്രതിഭാസം ഞായറാഴ‌്ചയോടെ ലുബാൻ ചുഴലിക്കാറ്റായി രൂപപ്പെടുമെന്നാണ‌് കേന്ദ്രകാലാവസ്ഥാ വിഭാഗം കരുതുന്നത‌്.

    മഴ മുന്നറിയിപ്പിനെത്തുടർന്ന‌് കേരളം അതീവ ജാഗ്രതയിലാണ‌്. ഇടുക്കി ജില്ലയിൽ ശനിയാഴ‌്ച ഓറഞ്ചു അലർട്ടും ഞായറാഴ‌്ച റെഡ് അലർട്ടും തിങ്കളാഴ‌്ച ഓറഞ്ച‌് അലർട്ടും പ്രഖ്യാപിച്ചു. തൃശൂരിലും പാലക്കാട്ടും ശനിയാഴ‌്ച ഒാറഞ്ച‌് അലർട്ടും, ഞായറാഴ‌്ച റെഡ് അലർട്ടും കോഴിക്കോട്, വയനാട് ജില്ലകളിൽ തിങ്കളാഴ‌്ചവരെ യെല്ലൊ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

    വെള്ളിയാഴ‌്ച മുതൽ കടലിൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന‌് മുന്നറിയിപ്പ‌് നൽകിയിട്ടുണ്ട‌്. പോയവർ മടങ്ങുകയാണ‌്. ദുരന്ത നിവാരണ അതോറിറ്റിയുടെ നിർദേശമനുസരിച്ച് തീരരക്ഷാസേനാ കപ്പലുകളും കവിമാനങ്ങളും കേരള തീരത്തോടടുത്ത‌ മേഖലയിൽ മത്സ്യബന്ധനത്തിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് മുന്നറിയിപ്പ് നൽകുന്നുണ്ട‌്. റവന്യു, പൊലിസ‌് തുടങ്ങി എല്ലാ വകുപ്പുകൾക്കും സർക്കാർ ജാഗ്രതാ നിർദേശം നൽകി. ആരക്കോണത്തുനിന്ന‌് ദുരന്തനിവാരണ സേനയുടെ അഞ്ച‌് ടീം വെള്ളിയാഴ‌്ച സംസ്ഥാനത്ത‌് എത്തും. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നത തലയോഗം സ്ഥിതിഗതികൾ വിലയിരുത്തി.

    No comments

    Post Top Ad

    Post Bottom Ad