Header Ads

  • Breaking News

    ഇന്ന‌് ചർച്ച; വിമാനക്കമ്പനികളുമായി


    കണ്ണൂർ:
    കണ്ണൂർ വിമാനത്താവളത്തിൽ സർവീസ‌് നടത്താൻ അനുമതി ലഭിച്ച എയർലൈൻസ‌് കമ്പനികളുടെയും താൽപര്യം പ്രകടിപ്പിച്ച വിമാനക്കമ്പനി പ്രതിനിധികളുടെയും യോഗം ചൊവ്വാഴ‌്ച കണ്ണൂരിൽ നടക്കും. കണ്ണൂർ നഗരത്തിലെ ഒരു ഹോട്ടലിൽ പകൽ മൂന്നിനാണ‌് യോഗം. കണ്ണൂരിലെത്തുന്ന വിമാനക്കമ്പിനി പ്രതിനിധികൾ രാവിലെ വിമാനത്താവളം സന്ദർശിക്കും. കസ‌്റ്റംസ‌്  സംവിധാനങ്ങളുടെ പരിശോധനയും ചൊവ്വാഴ‌്ച നടക്കും. 
     മന്ത്രി എ കെ  ശശീന്ദ്രൻ തിങ്കളാഴ‌്ച വിമാനത്താവളം സന്ദർശിച്ചു. സംസ്ഥാന ഗതാഗത വകുപ്പ് തയ്യറാക്കിയ സേഫ് കേരള പ്രൊജക്ടിന്റെ ഭാഗമായുള്ള ആദ്യ എൻഫോഴ്‌സ്‌മെന്റ‌് യൂണിറ്റ് വിമാനത്താവളം സ്ഥിതിചെയ്യുന്ന മട്ടന്നൂരിൽ സ്ഥാപിക്കുമെന്ന് മന്ത്രി അറിയിച്ചു. വിമാനത്താവളത്തിൽ സർവീസ് ആരംഭിക്കുന്നതോടെ ഉണ്ടാകാവുന്ന ഗതാഗതക്കുരുക്ക്, കുറ്റകൃത്യങ്ങൾ എന്നിവ കൈകാര്യംചെയ്യാൻ മട്ടന്നൂർ കേന്ദ്രീകരിച്ച് എൻഫോഴ്‌സ്‌മെന്റ‌് യൂണിറ്റ് നിലവിൽവരുന്നതോടെ കഴിയും

    വിമാനത്താവളത്തിൽ വിമാനക്കമ്പനികൾ ഉപയോഗിക്കുന്ന ബസുകൾ, ജീവനക്കാരെ എത്തിക്കാൻ ഉപയോഗിക്കുന്ന കാറുകൾ എന്നിവയ്ക്ക് പകരം ഇലക്ട്രോണിക് വാഹനങ്ങൾ ഉപയോഗിക്കുന്നതു സംബന്ധിച്ച‌് വിമാനക്കമ്പനികളുമായി ചർച്ച നടത്തും. ഒക്ടോബർ 10ന‌് തിരുവനന്തപുരത്ത് ചേരുന്ന യോഗം ഇക്കാര്യം വിശദമായി ചർച്ചചെയ്യുമെന്നും മന്ത്രി പറഞ്ഞു. നെടുമ്പാശേരിയിലേതുപോലെ വിമാനത്താവളത്തിൽ ഇറങ്ങുന്ന യാത്രക്കാർക്ക് ജില്ലയിലെ പ്രധാന നഗരങ്ങളിലേക്കെത്താനുള്ള ബസ് സൗകര്യം .

     കെഎസ്ആർടിസി ഏർപ്പെടുത്തുമെന്നും മന്ത്രി അറിയിച്ചു. 
    കിയാൽ എംഡി വി തുളസീദാസിന്റെ നേതൃത്വത്തിൽ മന്ത്രിയെ സ്വീകരിച്ചു. എംഡിയുമായും  മറ്റ് ഉദ്യോഗസ്ഥരുമായും  മന്ത്രി  ചർച്ച നടത്തി. ചീഫ് പ്രൊജക്ട് എൻജിനിയർ ഇൻ ചാർജ് ഷിബുകുമാർ, എക്‌സിക്യുട്ടീവ് ഡയറക്ടർ കെ പി ജോസ് തുടങ്ങിയവരും അനുഗമിച്ചു. വിമാനത്താവളത്തിലെ സുരക്ഷയുമായി ബന്ധപ്പെട്ട‌് കണ്ണൂർ റേഞ്ച‌് ഐജി ബൽറാം കുമാർ ഉപാധ്യായ കിയാൽ അധികൃതരുമായി ചർച്ച നടത്തി. വിമാനത്താവളത്തിലെ സംവിധാനങ്ങൾ പരിചയപ്പെടാനാണ‌്  എയർലൈൻസ‌് പ്രതിനിധികൾ എത്തുന്നത‌്. യോഗത്തിൽ കണ്ണൂരിൽനിന്ന‌് സർവീസ‌് നടത്തുന്ന വിമാനങ്ങളുടെ ഷെഡ്യൂളടക്കമുള്ള കാര്യങ്ങളിൽ വ്യക്തമായ ധാരണയുണ്ടാവും.

    No comments

    Post Top Ad

    Post Bottom Ad