ആമസോണിൽ തൊഴിലവസരങ്ങൾ
50,000+ തൊഴിലവസരങ്ങള്‍ സൃഷ്ടിച്ച് ആമസോണ്‍ ഇന്ത്യ. ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവലുമായി ബന്ധപ്പെട്ട് ഈ ഉത്സവ സീസണില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ രണ്ടിരട്ടി തൊഴിലവസര വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്.
ആമസോണ്‍ ഫുള്‍ഫില്‍മെന്റ് സെന്ററുകള്‍, ഡെലിവറി നെറ്റ് വര്‍ക്കുകള്‍, തരം തിരിക്കല്‍ കേന്ദ്രങ്ങള്‍, ഉപഭോക്തൃ സേവന കേന്ദ്രങ്ങള്‍ തുടങ്ങി വിവിധ കേന്ദ്രങ്ങളിലാണ് പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടത്. രാജ്യത്തുടനീളം വിവിധ നഗരങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഈ അവസരങ്ങള്‍ ലഭ്യമായി.
ആമസോണിന്‍റെ 50 ഓളം ഫുള്‍ഫില്‍മെന്റ് സെന്ററുകള്‍, 150 ഓളം ഉല്‍പ്പന്ന തരംതിരിക്കല്‍ കേന്ദ്രങ്ങള്‍, വിതരണ കേന്ദ്രങ്ങള്‍ എന്നിവടങ്ങളില്‍ ഉപഭോക്താക്കള്‍ക്ക് വളരെ എളുപ്പത്തില്‍ ഡെലിവറി ലഭ്യമാക്കുന്നതിനും, രാജ്യത്തെ 16 നഗരങ്ങളിലായുള്ള 20 ഉപഭോക്തൃ കേന്ദ്രങ്ങള്‍ വഴി സേവനങ്ങള്‍ വേഗത്തിലാക്കുന്നതിനും വേണ്ടി ലക്ഷ്യമിട്ടാണ് നീക്കം.
കൂടാതെ ഈ വര്‍ഷത്തെ ഉത്സവ സീസണ് മുന്നോടിയായി ഓണ്‍ലൈന്‍ വിപണിയില്‍ സാന്നിധ്യം ശക്തമാക്കുന്നതിന്‍റെ ഭാഗമായി രാജ്യത്തുടനീളം ഡെലിവറി നെറ്റ്‌വര്‍ക്കുകളും ആമസോണ്‍ വിപുലീകരിച്ചിരുന്നു.
No comments
Post a Comment