Header Ads

  • Breaking News

    ഇനിമുതല്‍ സ്മാര്‍ട് ഡ്രൈവിങ് ലൈസന്‍സുകള്‍; മൈക്രോ ചിപ്പും ക്യൂആര്‍ കോഡും


    ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലെയും ഡ്രൈവിങ് ലൈസന്‍സുകള്‍ക്കും വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ രേഖകള്‍ക്കും ഏകീകൃത രൂപം കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. 2019 ജൂലൈ മുതല്‍ ലൈസന്‍സ്, ആര്‍സി എന്നിവയുടെ നിറവും ഡിസൈനും മാറുന്നതിനൊപ്പം സുരക്ഷ സംവിധാനവും ഉറപ്പാക്കും.

    ലൈസന്‍സിലും ആര്‍സി രേഖകളിലും മൈക്രോ ചിപ്പും ക്യൂആര്‍ കോഡും നല്‍കിയാണ് ഇവ കൂടുതല്‍ സുരക്ഷിതമാക്കുന്നത്. എടിഎം കാര്‍ഡിന്റെ മാതൃകയിലായിരിക്കും ഇനി ഈ രേഖകള്‍ ലഭ്യമാക്കുക. സ്മാര്‍ട്ട് സംവിധാനം നടപ്പാക്കുന്നതിലൂടെ ഈ രേഖകള്‍ നഷ്ടപ്പെട്ടാലും അനായാസം വീണ്ടെടുക്കാന്‍ സാധിക്കും.

    ലൈസന്‍സിന്റെ പേര്, സര്‍ക്കാര്‍ ലോഗോ, അനുവദിച്ച അധികൃതര്‍, ലൈസന്‍സ് കാലാവധി, പേര്, രക്ത ഗ്രൂപ്പ്, അവയവദാന സമ്മതപത്രം, അടിയന്തര നമ്പര്‍, ക്യൂആര്‍ കോഡ്, ഉപയോഗിക്കുന്ന വാഹനം എന്നിവയായിരിക്കും പുതിയ ലൈസന്‍സില്‍ ഉള്‍പ്പെടുത്തുന്ന വിവരങ്ങള്‍.

    രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, സര്‍ക്കാര്‍ ലോഗോ, പെര്‍മിറ്റ് അനുവദിച്ച അധികൃതര്‍, നികുതി കാലാവധി, വെഹിക്കിള്‍ ടൈപ്പ്, ഷാസി, എന്‍ജിന്‍ നമ്പര്‍, ഇന്ധനം, എമിഷന്‍ വിവരങ്ങള്‍ എന്നിവയായിരിക്കും പുതുതായി എത്തുന്ന രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള വിവരങ്ങള്‍.

    ഇവയ്ക്ക് പുറമെ, ഡ്രൈവിങ് ലൈസന്‍സിലും രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റിലും സുരക്ഷ ഉറപ്പാക്കുന്ന ഫീച്ചറുകളും നല്‍കും. മൈക്രോ പ്രിന്റഡ് ടെസ്റ്റ്, മൈക്രോ ലൈന്‍, അള്‍ട്രാ വയലറ്റ് ഫഌറസെന്റ് കളര്‍, ഹോളോഗ്രാം, വാട്ടര്‍ മാര്‍ക്ക് തുടങ്ങിയ സംവിധാനങ്ങളാണ് സുരക്ഷ ഒരുക്കുന്നത്.

    രാജ്യത്തുടനീളം ദിവസേന 32,000 െ്രെഡവിങ് ലൈസന്‍സുകള്‍ അനുവദിക്കുകയും 43,000 വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്യുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ജൂലൈ മാസത്തിന് ശേഷം ഈ രേഖകള്‍ പുതുക്കിയെടുക്കാന്‍ സാധിക്കുമെന്നാണ് ഗതാഗത മന്ത്രാലയം അറിയിച്ചിരിക്കുന്നത്.

    No comments

    Post Top Ad

    Post Bottom Ad