വാട്ട്സ്ആപ്പിൽ ഇനി മുതൽ വെക്കേഷന്‍ മോഡും സൈലന്റ് മോഡും
വെക്കേഷന്‍ മോഡ്
ഉപയോക്താക്കള്‍ക്ക് ഏറെ ഉപയോഗപ്രദമായ ഫീച്ചര്‍ ആയിരിക്കും ഇത്. നിലവില്‍ ആര്‍ക്കൈവ് ചെയ്ത ചാറ്റുകള്‍ പ്രധാന ചാറ്റ് ലിസ്റ്റില്‍ നിന്നും മറയുമെങ്കിലും ആര്‍ക്കൈവ് ചെയ്ത ചാറ്റില്‍ പുതിയൊരു സന്ദേശം വന്നാല്‍ അത് താനെ പ്രധാന ചാറ്റ്‌ലിസ്റ്റിലേക്ക് തിരികെയെത്തുകയുമാണ് ചെയ്യുന്നത്. എന്നാല്‍ ഈ സ്ഥിതിയില്‍ മാറ്റം വരികയാണ്. ആര്‍ക്കൈവ് ചെയ്ത ചാറ്റുകളില്‍ പുതിയ സന്ദേശം വന്നാലും അത് താനെ തിരികെ എത്തില്ല. ആര്‍ക്കൈവ് ലിസ്റ്റില്‍ നിന്നും നിങ്ങള്‍ തീരുമാനിക്കുമ്പോള്‍ മാത്രമേ ചാറ്റ് പ്രധാന ഇന്‍ബോക്‌സിലേക്ക് എത്തുകയുള്ളൂ. ആര്‍ക്കൈവ് ചാറ്റ് ഫീച്ചര്‍ നിലവില്‍ വന്നതിന് ശേഷം ഉപയോക്താക്കളുടെ പ്രധാന ആവശ്യങ്ങളിലൊന്നായിരുന്നു ഈ മാറ്റം. ഇതുവഴി ചാറ്റുകള്‍ നീക്കം ചെയ്യാതെ തന്നെ ഇന്‍ബോക്‌സില്‍ നിന്നും മാറ്റി നിര്‍ത്താന്‍ ഉപയോക്താക്കള്‍ക്ക് സാധിക്കും. എന്നാല്‍ ഈ ഫീച്ചര്‍ നിലവില്‍ അതിന്റെ നിര്‍മാണ ഘട്ടത്തിലാണ്. ഐഓഎസ്, ആന്‍ഡ്രോയിഡ് പതിപ്പുകളില്‍ ഈ ഫീച്ചര്‍ എത്തുമെങ്കിലും ഐ.ഓ.എസ് പതിപ്പിലായിരിക്കും ആദ്യം എത്തുകയെന്ന് വാട്‌സ്ആപ്പ് ബീറ്റാ നിരീക്ഷകരായ വാബീറ്റാ ഇന്‍ഫോ പറഞ്ഞു.
സൈലന്റ് മോഡ്
ആന്‍ഡ്രോയിഡ് ഓറിയോയ്ക്ക് മുകളിലുള്ള എല്ലാ ഫോണുകളിലേക്കും ഈ ഫീച്ചര്‍ ലഭ്യമാക്കി തുടങ്ങിയിട്ടുണ്ട്. ആപ്പ് ഐക്കണിന് മുകളിലായി വായിക്കാത്ത മ്യൂട്ട് ചെയ്ത സന്ദേശങ്ങളുടെ എണ്ണം കാണിക്കുന്ന ചുവന്ന നോട്ടിഫിക്കേഷന്‍ ബാഡ്ജുകളെ വിലക്കുന്ന ഫീച്ചറാണ് സൈലന്റ് മോഡ്. ചാറ്റ് മ്യൂട്ട് ഫീച്ചര്‍ അവതരിപ്പിച്ചപ്പോളും ബാഡ്ജുകള്‍ അവയുടെ എണ്ണം കാണിക്കുമായിരുന്നു. സൈലന്റ് മോഡ് വരുന്നതോടെ മ്യൂട്ട് ചെയ്ത ചാറ്റുകള്‍ ആപ്പ് ബാഡ്ജില്‍ കാണില്ല.
No comments
Post a Comment