കൊയിലി ആശുപത്രി ഉടമ ഡോ. പ്രമോദ് കുമാറിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി
കണ്ണൂര്‍:
കണ്ണൂരിലെ കൊയിലി ഹോസ്പിറ്റലിന്റെ പാര്‍ട്ണര്‍മാരിലൊരാളും
മെഡിക്കല്‍ ഡയറക്ടറുമായ ഡോ. കെ. പ്രമോദ് കുമാറിനെ(54) മരിച്ച നിലയില്‍ കണ്ടെത്തി.
പള്ളിക്കുന്ന് സൂര്യ അപ്പാര്‍ട്‌മെന്റിലെ വസതിയിലാണ് രാവിലെ 11:30 ന് മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഇന്നലെ വൈകുന്നേരം വരെ ആശുപത്രിയിലുണ്ടായിരുന്ന ഡോക്ടര്‍ താമസസ്ഥലത്ത് രാത്രിയില്‍ തനിച്ചായിരുന്നു.
കൊയിലി ആശുപത്രി സ്ഥാപകന്‍ കൊയിലി ഭാസ്‌കരന്റെയും ശാന്തയുടെയും മകനാണ്.
മാതാപിതാക്കള്‍ ശസ്ത്രക്രിയയെ തുടര്‍ന്ന് ആശുപത്രിയിലായിരുന്നു.
ഭാര്യ: സുലോചന.
മക്കള്‍: അക്ഷയ്, അദ്വൈത് (
ചിന്‍മയ സ്‌കൂള്‍ വിദ്യാര്‍ഥികള്‍).
സഹോദരങ്ങള്‍: പ്രീത, പ്രദീപ് (പ്ലാന്റര്‍, വീരാജ്‌പേട്ട).
ടൗണ്‍ പൊലിസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പരിയാരം മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടത്തിനു ശേഷം സംസ്‌കാരം നാളെ ഉച്ചയ്ക്കു 12ന് പയ്യാമ്പലത്ത്.
No comments
Post a Comment