അബുദാബിയിലെ ബീച്ചില്‍ സഞ്ചാരികള്‍ക്ക് നിയന്ത്രണം;തിമിംഗല സ്രാവിന്റെ സാന്നിധ്യം
അബുദാബിയിലെ അല്‍ ബഹര്‍ ബീച്ചില്‍ തിമിംഗല സ്രാവിന്റെ സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് നീന്തലിന് നിരോധനം ഏര്‍പ്പെടുത്തി. നാളെ വരെയാണ് നിരോധനം.
അബുദാബിയിലെ പരിസ്ഥിതി ഏജന്‍സിയാണ് തിമിംഗല സ്രാവിന്റെ സാന്നിധ്യം കണ്ടെത്തിയത്. ഇതേ തുടര്‍ന്ന് അല്‍ ബഹര്‍ ബീച്ചിലെ പുതിയതായി ആരംഭിച്ച വിനോദ സഞ്ചാര കേന്ദ്രത്തിലാണ് സഞ്ചാരികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. വെള്ളിയാഴ്ച്ചയ്ക്കു ശേഷം നീന്തലിന് ബീച്ചില്‍ സൗകര്യമുണ്ടായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
കടലില്‍ ബോട്ടിലൂടെ യാത്ര ചെയുന്ന സഞ്ചാരികള്‍ തിമിംഗല സ്രാവുകളില്‍ നിന്നും സുരക്ഷിതമായ അകലം പാലിക്കണമെന്നും അധകൃതര്‍ വ്യക്തമാക്കി. 800555 എന്ന നമ്പറില്‍ തിമിംഗല സ്രാവുകളെ കണ്ടാല്‍ വിവരം അറിയിക്കണമെന്ന് അബുദാബിയിലെ പരിസ്ഥിതി ഏജന്‍സി അറിയിച്ചിട്ടുണ്ട്.
ليست هناك تعليقات
إرسال تعليق