Header Ads

  • Breaking News

    മലയ്ക്ക് പോകണം എന്നു പറഞ്ഞ രേഷ്മയുടെ വീടിനു നേരെ ആക്രമണം; വധഭീഷണിയും തെറിവിളികളും നടത്തി അക്രമികള്‍

    വ്രതം നോറ്റ് മാലയിട്ട് മലയ്ക്ക് പോകണമെന്ന് പറഞ്ഞ അയ്യപ്പഭക്ത രേഷ്മ ടീച്ചറിന്റെ വീടിനു നേരെ ആക്രമണം. വീട്ടില്‍ അതിക്രമിച്ചു കയറിയ ഇവര്‍ തെറിവിളികളും വധഭീഷണിയും മുഴക്കുകയും ചെയ്തു. അയ്യപ്പഭക്തന്മാര്‍ എന്ന പേരില്‍ പന്തം കൊളുത്തി പ്രകടനമായെത്തിയ ഒരു കൂട്ടം ആണുങ്ങളാണ് വീട് ആക്രമിക്കുകയും വധഭീഷണികള്‍ മുഴക്കുകയും ചെയ്തത്. പ്രകടനമായെത്തി വീട്ടുവളപ്പില്‍ അതിക്രമിച്ചു കിടന്ന ഇവര്‍ വീടിനു മുന്നിലെത്തി വീട്ടുകാരെ വിളിച്ചിറക്കി കേട്ടാലറയ്ക്കുന്ന തെറിയഭിഷേകവും അസഭ്യ വര്‍ഷവും കൊല്ലുമെന്നുള്ള ഭീഷണികളും മുഴക്കി എന്ന് വീട്ടുകാര്‍ പറയുന്നു. രാത്രി ഏറെ വൈകിയും ഭീഷണികളും തെറിവിളികളും തുടരുകയാണ്. വിപ്ലവത്തിനല്ല, അയ്യപ്പനോടുള്ള ഭക്തികൊണ്ടാണ് ശബരിമല കയറി അയ്യപ്പനെ തൊഴണമെന്ന് ആഗ്രഹം തോന്നിയതെന്നു പറഞ്ഞ കോളേജ് അധ്യാപിക കൂടിയായ യുവതിക്കാണ് ഇത്തരം ഒരു അനുഭവമുണ്ടായത്.

    No comments

    Post Top Ad

    Post Bottom Ad