പൈതല്‍മലയില്‍ രാത്രി കാലങ്ങളില്‍ വേട്ടക്കാരുടെ വിളയാട്ടം
ശ്രീകണ്ഠപുരം:
കണ്ണൂര്‍ ജില്ലയിലെ പ്രധാനപ്പെട്ട വിനോദ സഞ്ചാര കേന്ദ്രമായ പൈതല്‍മലയില്‍ വേട്ടക്കാരുടെ വിളയാട്ടം. രാത്രി സമയങ്ങളില്‍ വെടിയൊച്ചയും വാഹനങ്ങളുടെ ശബ്ദവും കേള്‍ക്കുന്നതായി പരിസരവാസികള്‍ പറയ്യുന്നു.
ഇതുമായി ബന്ധപ്പെട്ട് പരിസരവാസികള്‍ വനം വകുപ്പിന് പരാതി നല്‍കിയിട്ടുണ്ട്. പുറത്ത് നിന്നുള്ളവരാണ് ഇവിടെ മൃഗവേട്ട നടത്തുന്നതെന്നാണ് പറയ്യപ്പെടുന്നത്. മഴക്കാലം കഴിഞ്ഞതോടെ മലയില്‍ നിറയെ പുല്ല് നിറഞ്ഞിട്ടുണ്ട്. അതിനാല്‍ തന്നെ ഇവിടെ മൃഗങ്ങള്‍ കൂടുതലെത്താറാണ് പതിവ്.
ഇത് മനസ്സിലാക്കിയാണ് വേട്ടക്കാര്‍ രാത്രികാലങ്ങളില്‍ ഇവിടേക്ക് എത്തുന്നത്. ഇതിനെതിരെ വനം വകുപ്പ് യാതൊരു നടപടിയും എടുക്കുന്നില്ലെന്നാണ് ആക്ഷേപം.
വേട്ടയ്ക്കായി ഇവര്‍ തലയില്‍ കെട്ടുന്ന ടോര്‍ച്ചും ബൂട്ടും ധരിച്ചാണ് എത്തുന്നത്. കാട്ടു പന്നി, മുയല്‍, കാട്ടു കോഴി, എന്നീ മൃഗങ്ങളാണ് വേട്ടക്കാര്‍ പിടികൂടുന്നത്. രാത്രിയിലെത്തുന്ന വാഹനങ്ങളെ വനം വകുപ്പ് പരിശോധിക്കാതെ ഒഴിവാക്കുകയാണ് പതിവ്.
No comments
Post a Comment