Header Ads

  • Breaking News

    വാട്സ്ആപ്പും ഫെയ്സ്ബുക്കും ഇൻസ്റ്റഗ്രാമും ഇനി ഒറ്റ അക്കൗണ്ടിൽ


    സാമൂഹിക മാധ്യമങ്ങളിൽ ഏറ്റവും കൂടുതൽ ഉപഭോക്താക്കളുള്ള മൂന്ന് പ്ലാറ്റ്ഫോമുകളാണ് വാട്സ്ആപ്പും ഫെയ്സ്ബുക്കും ഇൻസ്റ്റഗ്രാമും. ഇവ മൂന്നും ഒറ്റ അക്കൗണ്ട് വഴി ഉപയോഗിക്കാൻ ഒരു അവസരം ഒരുങ്ങുകയാണ്. അത്തരത്തിൽ ഒരു വാർത്തയാണ് ഡിജിറ്റൽ ലോകത്ത് നിന്ന് ഇപ്പോൾ കേൾക്കുന്നത്. ടെലികോം ടോക്കാണ് വാട്സ്ആപ്പിന്റെ പുതിയ നീക്കത്തെകുറിച്ച് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.


    നേരത്തെ അറിയിച്ച മറ്റ് പുതിയ ഫീച്ചറുകളുടെ കൂട്ടത്തിൽ തന്നെ ലിങ്ക്ഡ് അക്കൗണ്ടുകൾക്കുള്ള അവസരവും ഒരുക്കാൻ കമ്പനി ഒരുങ്ങുന്നതായാണ് റിപ്പോർട്ടുകൾ. വാട്സ്ആപ്പ് സ്റ്റിക്ക
    റുകൾ, പിക്ചർ ഇൻ പിക്ചർ എന്നീ രണ്ട് പുതിയ സവിശേഷതകളോട് കൂടിയാണ് വാട്സ്ആപ്പിന്റെ പുതിയ പതിപ്പൊരുങ്ങുന്നത്. ഇതോടൊപ്പമാകും ലിങ്ക്ഡ് അക്കൗണ്ടുകളും വാട്സ്ആപ്പിൽ എത്തുകയെന്നാണ് കരുതുന്നത്.

    വാട്സ്ആപ്പിന്റെ സാധാരണ വെർഷനിലും ബിസിനസ്സ് വെർഷനിലും ആൺഡ്രോയ്ഡ്-ഐഒഎസ് പ്ലാറ്റ്ഫോമുകളിൽ ആ സൗകര്യം ലഭ്യമാകും. ലിങ്ക്ഡ് അക്കൗണ്ട് സംവിധാനം വരുന്നതോടുകൂടി ഫെയ്സ്ബുക്ക് ഇൻസ്റ്റഗ്രാം ഉപഭോക്താക്കൾക്ക് ഒരു ബാക്ക്അപ്പ് അക്കൗണ്ടായി വാട്സ്ആപ്പ് ഉപയോഗിക്കാൻ സാധിക്കും.

    ഇതിന് പുറമെ ചാറ്റുകൾ ആർക്കീവ് ചെയ്യുന്നതിനും വെക്കേഷൻ മോഡ് എന്ന പേരിൽ വാട്സ്ആപ്പ് പരിഷ്കരണത്തിന് ഒരുങ്ങുന്നതായും റിപ്പോർട്ടുകളുണ്ട്. നിലവിൽ ചാറ്റുകൾ ആർക്കീവ് ചെയ്‍താലും പുതിയ മെസ്സേജുകൾ വരുന്ന മുറക്ക് അൺആർക്കീവ് ആകും. ഇത് പരിഹരിക്കാനാണ് വെക്കേഷൻ മോഡ് കമ്പനി അവതരിപ്പിക്കുന്നത്. തുടക്കത്തിൽ ഐഒഎസ് പ്ലാറ്റ്ഫോമിൽ മാത്രമേ വെക്കേഷൻ മോഡ് ലഭ്യമാകൂ.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad