പ്ലേ സ്റ്റോറില്‍ നിന്ന് ഇന്‍സ്റ്റാള്‍ ചെയ്യുന്ന ഈ ആപ്പുകള്‍ക്ക് കൂടതല്‍ പെര്‍മിഷന്‍ നല്‍കരുത്
ന്യൂഡല്‍ഹി :
ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തുന്നുവെന്ന ആരോപണങ്ങള്‍ ഉയര്‍ന്നുവന്ന പശ്ചാത്തലത്തില്‍ സ്വകാര്യ വിവരങ്ങള്‍ ശേഖരിക്കുന്നതിന് ഗൂഗിള്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. ഗൂഗിളിന്റെ പുതിയ പോളിസി പ്രകാരം ഉപഭോക്താക്കളുടെ കലണ്ടര്‍ ഇവന്റ്‌സ്. കോള്‍ ലോഗ്‌സ്,എസ്.എം.എസ് എന്നിവ ആവശ്യപ്പെടാന്‍ ആപ്പുകള്‍ക്കു കഴിയില്ല. ഈ വിവരങ്ങള്‍ ശേവരിക്കാന്‍ പെര്‍മിഷന്‍ നല്‍കാത്ത പക്ഷം ആപ്പുകള്‍ പ്രവര്‍ത്തിക്കില്ല എന്ന ധാരണ തെറ്റാണെന്നും അത്തരം വിവരങ്ങള്‍ നല്‍കരുതെന്നും ഗൂഗിള്‍ വ്യക്തമാക്കുന്നു.
ആപ്പുകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ ആവശ്യമായ വിവരങ്ങള്‍ മാത്രമാണ് ഇനിമുതല്‍ ശേഖരിക്കുക. ഫോണ്‍ ആപ്ലിക്കേഷനുകള്‍ക്ക് കോളുകളും കോണ്ടാക്ടുമായും ബന്ധപ്പെട്ട വിവരങ്ങള്‍ ശേഖരിക്കാന്‍ പാടില്ല. മെസേജിംഗ് ആപ്ലിക്കേഷനുകള്‍ക്ക് എസ് എം എസ് വിവരങ്ങള്‍ ശേഖരിക്കാം. ഫ്‌ലിപ്കാര്‍ട്ട് ആമസോണ്‍ മുതലായ ആപ്പുകള്‍ക്ക് കോള്‍ കോണ്ട്ക്ട് വിവരങ്ങല്‍ ശേഖരിക്കാനുള്ള പെര്‍മിഷന്‍ ആവശ്യപ്പെടാന്‍ അനുമതിയില്ല.
പ്രവര്‍ത്തിക്കാന്‍ ആവൃശ്യമായതിലും അധിക വിവരങ്ങള്‍ ആപ്പുകള്‍ ആവശ്യപ്പെടുകയാണെങ്കില്‍ ഗൂഗിള്‍ ബഗ് ക്ലിയറിംഗിലും ഗൂഗിള്‍ റിപ്പോര്‍ട്ടിംഗ് ഓപ്ഷനിലോ പരാതി രേഖപ്പെടുത്തണമെന്ന് ഗൂഗിള്‍ വ്യക്തമാക്കുന്നു. ആപ്ലിക്കേഷനുകള്‍ക്ക് ഇതിനോടകം പെര്‍മിഷന്‍ നല്‍കിയ ഉപഭോക്താക്കള്‍ക്ക് ആപ്പ് സെറ്റിംഗ്‌സില്‍ പെര്‍മിഷന്‍ നീക്കം ചെയ്യാവുന്നതാണ്.
No comments
Post a Comment