പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിയുന്നതിനെതിരെ ശക്തമായ നടപടിയുമായി തളിപ്പറമ്പ് നഗരസഭ
തളിപ്പറമ്പ: നഗരത്തിലെ പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിഞ്ഞ മൂന്നോളം പ്രമുഖ സ്ഥാപനത്തിനെതിരെ നഗരസഭയുടെ ശക്തമായ നടപടി. പ്രസ്തുത സ്ഥാപനങ്ങളിൽനിന്നും 4000 രൂപ പിഴയിനത്തിൽ ഈടാക്കി. നഗരസഭാ പരിധിയിലുള്ള എല്ലാ സ്ഥാപനങ്ങളിൽ നിന്നും മാലിന്യങ്ങൾ ശേഖരിക്കുന്നതിന് ഹരിത കർമ്മ സേനയെ നിയോഗിച്ചിട്ടുണ്ട്. സ്ഥാപനങ്ങൾ അവരുടെ മാലിന്യങ്ങളെ വലിച്ചെറിയുകയോ അലക്ഷ്യമായി കൈകാര്യം ചെയ്യുകയോ ചെയ്താൽ പ്രോസിക്യൂട്ട് ചെയ്യുകയും ലൈസൻസ് റദ്ദാക്കുന്നതു ഉൾപ്പെടെയുള്ള നടപടികളുമായി മുന്നോട്ടുപോകുമെന്ന് മുനിസിപ്പൽ സെക്രട്ടറി അറിയിച്ചു
No comments
Post a Comment