പഴയങ്ങാടി ബസ് സ്റ്റാൻഡ് കോൺക്രീറ്റിങ് അവസാനഘട്ടത്തിലേക്ക്
പഴയങ്ങാടി:
പഴയങ്ങാടി ബസ് സ്റ്റാൻഡ് കോൺക്രീറ്റ് പണി അന്തിമഘട്ടത്തിലേക്ക്. കോൺക്രീറ്റ് പ്രവൃത്തിക്കായി ഏപ്രിൽ 16ന് അടച്ചിട്ട ബസ് സ്റ്റാൻഡ് രണ്ട് മാസം കൊണ്ട് പൂർത്തീകരിക്കുമെന്നാണ് ഏഴോം പഞ്ചായത്ത് അധികൃതർ പറഞ്ഞിരുന്നത്.
എന്നാൽ വിവിധ സാങ്കേതിക കാരണത്താൽ പണി നീണ്ടുപോയി. ടി.വി.രാജേഷ് എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ 1.35 കോടി രൂപ ചെലവിലാണു കോൺക്രീറ്റ് പ്രവൃത്തി.
ബന്ധപ്പെട്ട എൻജിനീയർമാർ കനിഞ്ഞാൽ ഒരാഴ്ചകൊണ്ട് പണി പൂർത്തിയാക്കാൻ കഴിയുമെന്നാണ് അറിയുന്നത്.
കോൺക്രീറ്റ് പണി പൂർത്തിയായാൽ 30 ദിവസം കഴിഞ്ഞാലേ ഗതാഗതത്തിന് സൗകര്യമൊരുങ്ങുകയുള്ളൂ. കോൺക്രീറ്റ് പണിയുടെ 90 ശതമാനം പൂർത്തിയായിക്കഴിഞ്ഞു.
34175 സ്ക്വയർ ഫീറ്റുള്ള ബസ് സ്റ്റാൻഡിൽ വിവിധ ഘട്ടങ്ങളിലായി 40 സെന്റിമീറ്റർ ഘനത്തിലുള്ള കോൺക്രീറ്റിനു ശേഷം അതിനു മുകളിൽ 28 സെന്റിമീറ്റർ ഘനത്തിൽ കമ്പി ഉപയോഗിച്ചുള്ള കോൺക്രീറ്റാണ് ചെയ്തുവരുന്നത്.
നവംബർ അവസാന വാരത്തോടെ ബസ് സ്റ്റാൻഡ് തുറന്നു കൊടുക്കാനാവുമെന്നാണ് അധികൃതർ പറയുന്നത്.
No comments
Post a Comment