മൂന്ന് മാസം റേഷന്‍ വാങ്ങാത്തവര്‍ക്ക് പിന്നെ റേഷനുണ്ടാവില്ല; കടുത്ത തീരുമാനവുമായി സര്‍ക്കാര്‍
തിരുവനന്തപുരം:
തുടര്‍ച്ചയായി മൂന്ന് മാസം റേഷന്‍ ഭക്ഷ്യസാധനങ്ങള്‍ വാങ്ങാത്തവരെ റേഷന്റെ പരിധിയില്‍ നിന്ന് നീക്കാന്‍ സര്‍ക്കാര്‍ തീരുമാനം. ഡിസംബര്‍ മുതല്‍ നടപ്പാക്കാനുള്ള തയാറെടുപ്പിലാണ് സര്‍ക്കാര്‍.
ഇതിന്റെ ഭാഗമായി മൂന്ന് മാസമായി റേഷന്‍ വാങ്ങാത്തവര്‍ക്ക് നോട്ടീസ് അയക്കും. അവരില്‍ നിന്നുള്ള മറുപടിക്ക് അനുസരിച്ചായിരിക്കും നടപടി.
സംസ്ഥാനത്തുനിന്ന് തല്‍ക്കാലം മാറിത്താമസിക്കുന്നുവെന്ന് അറിയിച്ചാല്‍ അവര്‍ തിരിച്ച് എത്തുമ്പോള്‍ ഭക്ഷ്യ സാധനങ്ങള്‍ വാങ്ങാനുള്ള അവസരം ഒരുക്കുമെന്ന് മന്ത്രി പി. തോലോത്തമന്‍ പറഞ്ഞു. അല്ലാതെ റേഷന്‍ തുടര്‍ച്ചയായി മുടങ്ങുന്നവര്‍ക്ക് പിന്നീട് റേഷന്‍ നല്‍കില്ല. റേഷന്‍ വാങ്ങാത്തവരെക്കുറിച്ച് അന്വേഷണവും നടത്തും.
രോഗികളോ യാത്രചെയ്യാനാകാത്തവരോ ആണെങ്കില്‍ അവര്‍ക്ക് റേഷന്‍ സാധനങ്ങള്‍ വീട്ടിലെത്തിച്ച് കൊടുക്കുന്നതിനെ കുറിച്ചും ആലോചിക്കുന്നുണ്ടെന്ന് മന്ത്രി അറിയിച്ചു.
വ്യാപാരികളുടെ വേതനം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി റേഷന്‍ സാധനങ്ങളുടെ വിലകൂട്ടാനാണ് ധനവകുപ്പിന്റെ നിര്‍ദേശം. ഇക്കാര്യം മന്ത്രിസഭയുടെ പരിഗണനയ്ക്ക് വിടാന്‍ ഫയല്‍ മുഖ്യമന്ത്രി പിണറായി വിജയന് അയച്ചു.
കിലോയ്ക്ക് രണ്ട് രൂപ വീതം വര്‍ധിപ്പിക്കണമെന്നാണ് നിര്‍ദേശത്തില്‍ പറയുന്നത്. നീല വെള്ള കാര്‍ഡുകള്‍ക്കായിരിക്കും വില വര്‍ധന ബാധിക്കുക.
No comments
Post a Comment