പ്ലാസ്റ്റിക് മാലിന്യമുക്തം: മാടായി പഞ്ചായത്ത്
പ്ലാസ്റ്റിക് മാലിന്യമുക്ത പദ്ധതിക്ക് മാടായി പഞ്ചായത്തിൽ തുടക്കമായി.. ഹരിത കേരളമിഷൻ പദ്ധതികളുടെ ഭാഗമായി പ്ലാസ്റ്റിക് മാലിന്യമുക്ത പ്രവർത്തനങ്ങളാണ് പഞ്ചായത്തിൽ നടപ്പിലാക്കിവരുന്നത്. റീസൈക്കിൾ ചെയ്യാവുന്ന പ്ലാസ്റ്റിക് ബാഗുകൾ തരംതിരിച്ച് വൃത്തിയാക്കി വീടുകളിലെത്തുന്ന ഹരിത സേനകൾക്ക് കൈമാറുക, പ്ലാസ്റ്റിക് ബാഗുകളും ഡിസ്പോസിബിൾ ഉൽപന്നങ്ങളും പൂർണമായും ഒഴിവാക്കിക്കൊണ്ട് തുണിസഞ്ചികളും കഴുകി ഉപയോഗിക്കാവുന്ന പ്ലേറ്റുകളും ഗ്ലാസുകളും ഉപയോഗിക്കുക, കല്യാണം, സൽക്കാരം തുടങ്ങിയ ആഘോഷ ചടങ്ങുകൾ പൂർണമായും പ്രകൃതിസൗഹൃദമായി നടത്തുക തുടങ്ങിയവയാണു നടപ്പാക്കുന്നത്...
മാടായി പഞ്ചായത്ത് ഹരിത പെരുമാറ്റ ചട്ടങ്ങളുടെ വിജ്ഞാപന പ്രകാരം നവംബർ 1 മുതൽ വിവാഹ റജിസ്ട്രേഷൻ അപേക്ഷയുടെകൂടെ പ്ലാസ്റ്റിക് –ഡിസ്പോസിബിൾ ഉൽപന്നങ്ങൾ ഒഴിവാക്കുമെന്ന സാക്ഷ്യപത്രവും നൽകണം. മാടായി പഞ്ചായത്ത് പ്രസിഡന്റ് എ.സുഹറാബി പദ്ധതി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എം.പവിത്രൻ അധ്യക്ഷതവഹിച്ചു. സെക്രട്ടറി എം.വി.ചന്ദ്രൻ, കെ.എം.ഷീന, എസ്.യു.റഫീഖ് എന്നിവർ പ്രസംഗിച്ചു..
No comments
Post a Comment