മരണം അഞ്ചായി; രണ്ട് പേര്‍ ചികിത്സയില്‍; എടാട്ട് ദേശീയപാതയില്‍ ടാങ്കര്‍ ലോറിയും കാറും കൂട്ടിയിടിച്ചു.
പയ്യന്നൂര്‍:
പയ്യന്നൂര്‍ എടാട്ട് ദേശീയപാതയില്‍ ടാങ്കര്‍ ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം അഞ്ചായി.സംഭവ ദിവസം മരിച്ച ബിന്ദുലാലിന്റെ മാതാവ് പത്മാവതി കൂടി മരണത്തിന് കീഴടങ്ങിയതോടെയാണ് മരിച്ചവരുടെ എണ്ണം അഞ്ചായത്. തൃശൂര്‍ കുര്‍ക്കഞ്ചേരി തങ്കമണിക്കയറ്റത്തിന് സമീപത്തെ പുന്നവീട്ടില്‍ പരേതനായ ശ്രീധരന്റെ ഭാര്യ പത്മാവതിയാണ്(73)ഇന്ന് രാവിലെ പത്തോടെ പരിയാരം മെഡിക്കല്‍ കോളേജാശുപത്രിയില്‍ മരിച്ചത്.അപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുകയായിരുന്നു പത്മാവതി.കാറോടിച്ചിരുന്ന ബിന്ദുലാല്‍ (51)മകള്‍ ദിയ(11)സഹോദരിയുടെ മക്കളായ തരുണ്‍ (16),ഐശ്വര്യ(12) എന്നിവര്‍ സംഭവ ദിവസം തന്നെ മരിച്ചിരുന്നു.
കഴിഞ്ഞ ബുധനാഴ്ച പുലര്‍ച്ചെ നാലരയോടെ എടാട്ട് ദേശീയപാതയില്‍ കേന്ദ്രീയ വിദ്യാലയത്തിന് സമീപമാണ് അപകടമുണ്ടായത്.കൊല്ലൂര്‍ മൂകാംബിക ക്ഷേത്ര ദര്‍ശനത്തിനായി യാത്ര പുറപ്പെട്ട ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ എടാട്ട് ദേശീയ പാതയില്‍ കേന്ദ്രീയ വിദ്യാലയത്തിനു സമീപം ടാങ്കറുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.അപകടത്തില്‍ പരിക്കേറ്റ പത്മാവതിയും മകന്‍ ബിന്ദുലാലും ബിന്ദുലാലിന്റെ ഭാര്യ അനിത,ഇവരുടെ മക്കളായ നിയ,ദിയ,പത്മാവതിയുടെ മകള്‍ ബിന്ദിത, മക്കളായ തരുണ്‍,ഐശ്വര്യ എന്നിവരാണ് അപകടത്തില്‍പെട്ട കാറിലുണ്ടായിരുന്നത്.അനിതയും മകള്‍ നിയയും പത്മാവതിയുടെ മകള്‍ ബിന്ദിതയും ചികിത്സയില്‍ തുടരുകയാണ്.തലേ ദിവസം ഗള്‍ഫില്‍നിന്നും അവധിക്കെത്തിയതായിരുന്നു ബിന്ദുലാബിന്ദുലാൽ
No comments
Post a Comment