ഞായറാഴ്ച എത്തിയത് ഒരുലക്ഷത്തിലേറെപ്പേര്‍
കണ്ണൂർ വിമാനത്താവളം സന്ദർശിക്കാൻ ഞായറാഴ്ച എത്തിയത് ഒരുലക്ഷത്തിലേറെപ്പേർ... ജനബാഹുല്യത്താൽ വിമാനത്താവള പരിസരവും മട്ടന്നൂരും വീർപ്പുമുട്ടി.
കിയാൽ അധികൃതരുടെ പ്രതീക്ഷതെറ്റിച്ചുള്ള ജനപ്രവാഹമാണുണ്ടായത്. സന്ദർശകരെ നിയന്ത്രിക്കാൻ പാടുപെട്ടു. വിമാനത്താവളം സന്ദർശിക്കാൻ പൊതുജനങ്ങൾക്ക് കിയാൽ അനുവാദം നൽകിയതിന്റെ മൂന്നാംദിവസം മട്ടന്നൂർ ഇതുവരെ കണ്ടിട്ടില്ലാത്തത്ര ജനങ്ങളാണെത്തിയത്.
വാഹനങ്ങളിലും കാൽനടയായും ജനങ്ങൾ വിമാനത്താവളത്തിലേക്ക‌് ഒഴുകുകയായിരുന്നു. രാവിലെ പത്തുമുതൽ വൈകിട്ട് നാലുവരെയായിരുന്നു സന്ദർശനസമയം. രാവിലെ ഏഴോടെ തന്നെ വിമാനത്താവളത്തിന്റെ പ്രവേശനകവാടമായ കാരയിൽ വാഹനങ്ങളുടെ നീണ്ടനിരയുണ്ടായി. ജനബാഹുല്യം കണക്കിലെടുത്ത് അരമണിക്കൂർ നേരത്തെ പ്രവേശനം അനുവദിച്ചു. എന്നാൽ ഉൾക്കൊള്ളാവുന്നതിലുമപ്പുറം ആളുകൾ എത്തിയതോടെ ടെർമിനൽ കെട്ടിടത്തിലേക്ക് കടത്തിവിടുന്നത് ഇടയ്ക്കിടെ നിർത്തിവയ്ക്കേണ്ടിവന്നു..
സമീപജില്ലകളിൽനിന്നും കർണാടകത്തിൽനിന്നും സന്ദർശകരെത്തിയതോടെ മട്ടന്നൂരിലേക്കുള്ള എല്ലാ റോഡുകളും വാഹനങ്ങളെ ഉൾക്കൊള്ളാനാകാതെ സ്തംഭിച്ചു. മട്ടന്നൂരിൽനിന്നും മൂന്ന് കിലോമീറ്റർ അകലെയുള്ള വിമാനത്താവളത്തിലെത്താൻ മണിക്കൂറുകളാണ് വേണ്ടിവന്നത്.
പദ്ധതിപ്രദേശത്തെത്തിയെങ്കിലും നൂറുകണക്കിനാളുകൾക്ക് ടെർമിനൽ കെട്ടിടത്തിനകത്തേക്ക് കയറാനാകാതെ തിരിച്ചുപോകേണ്ടിവന്നു. രാവിലെ പത്തോടെതന്നെ സ്പെഷ്യൽ ബസുകളിലുൾപ്പെടെ ആളുകൾ എത്തിയതോടെ സന്ദർശകരെ നിയന്ത്രിക്കാൻ സിഐഎസ്എഫ് സുരക്ഷാ ഭടന്മാരും പൊലീസും കിയാൽ ജീവനക്കാരും പാടുപെട്ടു...

No comments
Post a Comment