റെയില്‍വേ സ്റ്റേഷനില്‍ ക്യൂ നിന്ന് ബുദ്ധിമുട്ടേണ്ട, ജനറല്‍ ടിക്കറ്റുകളും ആപ്പ് വഴി ബുക്ക് ചെയ്യാം
അത്യാവശ്യമായി എവിടേക്കെങ്കിലും യാത്ര ചെയ്യുന്നതിന് റെയില്‍വേ സ്റ്റേഷനിലെത്തുമ്പോഴാണ് ടിക്കറ്റ് കൗണ്ടറിന് മുന്നില്‍ ഒരു കിലോമീറ്ററോളം നീളത്തിലുള്ള ക്യൂ കാണുന്നത്. പലപ്പോഴും ക്യുവില്‍ മുന്നിലെത്തി വരുമ്പോള്‍ ട്രെയിന്‍ നഷ്ടമാവുകയോ, ജനറല്‍ കംപാര്‍ട്ട്‌മെന്റിലെ സീറ്റുകള്‍ നിറയുകയോ ചെയ്യും. ട്രെയിന്‍ യാത്രക്കാരുടെ ഈ ബുദ്ധിമുട്ട് പരിഹരിക്കാന്‍ 'യുടിഎസ്(അണ്‍ റിസര്‍വ്ഡ് ടിക്കറ്റ് സിസ്റ്റം) ആപ്പ്' പുറത്തിറക്കിയിരിക്കുകയാണ് ഇന്ത്യന്‍ റെയില്‍വേ. നവംബര്‍ ഒന്ന് മുതലാണ് ഈ സൗകര്യം രാജ്യവ്യാപകമാക്കുന്നത്.
റെയില്‍വേ സ്റ്റേഷന് 20-25 കിലോമീറ്ററിന് മുമ്പ് ടിക്കറ്റെടുക്കുന്ന കാര്യം ഓര്‍മ്മ വേണമെന്ന് മാത്രം.
നിലവില്‍ രാജ്യത്തെ 15 റെയില്‍വേ സോണുകളെ ഇതിനായി തിരഞ്ഞെടുത്തു കഴിഞ്ഞു. വെസ്റ്റ് സെന്‍ട്രല്‍ സോണ്‍ റെയില്‍വേയിലും, നോര്‍ത്ത് ഈസ്റ്റ് ഫ്രോണ്ടിയര്‍ സോണല്‍ റെയില്‍വേയിലും മാത്രമേ നടപ്പിലായിട്ടുള്ളൂ.ഓണ്‍ലൈന്‍ വഴിയുള്ള ജനറല്‍ ടിക്കറ്റ് വില്‍പ്പനയിലൂടെ നിലവില്‍ 45 ലക്ഷത്തോളം രൂപ പ്രതിദിനം ലഭിക്കുന്നുണ്ടന്നാണ് റെയില്‍വേയുടെ കണക്ക്
ആപ്പ് എങ്ങനെ ഡൗണ്‍ലോഡ് ചെയ്യാം?
ആന്‍ഡ്രോയിഡ് ഫോണിലും വിന്‍ഡോസിലും യുടിഎസ് ആപ്പ് പ്രവര്‍ത്തിക്കും. ഗൂഗിള്‍ പ്ലേസ്‌റ്റോറില്‍ നിന്നും സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാമെന്നതാണ് മറ്റൊരു സവിശേഷത.
പേരും മൊബൈല്‍ നമ്പരും സ്ഥിരമായി യാത്ര ചെയ്യുന്ന റൂട്ടും , ടിക്കറ്റ് ടൈപ്പും എത്രപേരുണ്ടെന്നും കൊടുത്തു കഴിഞ്ഞാല്‍ സീറോ ബാലന്‍സിലുള്ള ആര്‍-വാലറ്റിന്റെ രജിസ്‌ട്രേഷന്‍ പ്രോസസ് കഴിഞ്ഞു.
പരമാവധി നാല് പേര്‍ക്കാണ് ഒരു തവണ ടിക്കറ്റ് എടുക്കാന്‍ സാധിക്കുക.
മുന്‍കൂറായി ടിക്കറ്റ് ബുക്ക് ചെയ്യാന്‍ സാധിക്കുകയില്ല.
ടിടിഇ ചെക്ക് ചെയ്യാനായി എത്തുമ്പോള്‍ ആപ്പില്‍ നിന്നും ഷോ ടിക്കറ്റ് ഓപ്ഷനില്‍ പോയി ടിക്കറ്റ് പരിശോധനയും നടത്താന്‍ കഴിയുമെന്നും റെയില്‍വേ അറിയിച്ചു.
No comments
Post a Comment