സൗജന്യ വൈ-ഫൈയുമായി ബിഎസ്എന്‍എല്‍
ടെലികോം കമ്പനിയായ വീക്കോണ്‍ റോക്ക്, ബിഎസ്എന്‍എല്ലുമായി സഹകരിച്ച് ഇന്ത്യയിലെ 25 നഗരങ്ങളില്‍ വൈ-ഫൈ നെറ്റ്‌വര്‍ക്കുകള്‍ വിന്യസിക്കുമെന്ന് റിപ്പോർട്ട്. അഞ്ച് വര്‍ഷക്കാലയളവില്‍ 36,000 കോടി രൂപയുടെ നിക്ഷേപമാണ് ഇതിനു വേണ്ടി നടത്തുന്നത്. വീക്കോണ്‍ റോക്ക് കോര്‍പറേഷന്‍ വൈ-ഫൈ, മൊബൈല്‍ ഹാന്‍ഡ്‌സെറ്റ് ഉള്‍പ്പെടുന്ന കമ്മ്യൂണിക്കേഷന്‍സ് ടെക്‌നോളജിക്കായി യുഎസ് ബഹിരാകാശ ഗവേഷണ ഏജന്‍സിയായ നാസയുമായും സഹകരിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.
സൗജന്യ വൈ-ഫൈ നെറ്റ്‌വര്‍ക്കുകള്‍ വാരണസി,ഗാസിപൂര്‍, വിജയവാഡ, നവി മുംബൈ, ബംഗളുരു, ചെന്നൈ, ഹൈദരാബാദ്, കൊല്‍ക്കത്ത, പനജി, പുനെ, ലക്‌നൗ, അഹ്മദാബാദ്, ഭോപ്പാല്‍, ജയ്പൂര്‍, പട്‌ന, കൊച്ചി, ഗുവാഹത്തി, തിരുപതി, ഷിംല, ചണ്ഡിഗണ്ഡ്, നോയ്ഡ, ഗുരുഗ്രാം, ഡെറാഡൂണ്‍, ഇന്‍ഡോര്‍, ആഗ്ര എന്നീ 25 നഗരങ്ങളിലാണു വിന്യസിക്കുന്നത്. ഇന്ത്യന്‍ കമ്പനിയാണ് വീക്കോണ്‍ ഗ്രൂപ്പ്. റോക്ക് കോര്‍പറേഷന്‍ യുഎസ് ആസ്ഥാനമായ കമ്പനിയാണ്. മുഖക്കണ്ണാടി ആവശ്യമില്ലാത്ത 3ഡി മൊബൈല്‍ ഫോണ്‍ ഹാന്‍ഡ്‌സെറ്റ് ബിഎസ്എന്‍എല്‍ നെറ്റ്‌വര്‍ക്കിലൂടെ 2019-ന്റെ ആദ്യപാദം മുതല്‍ വില്‍പന തുടങ്ങാനും വീക്കോണ്‍ തീരുമാനിച്ചിട്ടുണ്ട്.
ليست هناك تعليقات
إرسال تعليق