തളിപ്പറമ്പ്:
ബസ് സ്റ്റാന്റില്‍ നഗരസഭ ഷോപ്പിംഗ് കോംപ്ലക്‌സിലെ മീറ്റര്‍ ബോക്‌സ് മുറി മാലിന്യ, അനാശാസ്യ കേന്ദ്രമാകുന്നു. എഴുപതിലധികം മുറികളുള്ള കോംപ്ലക്സിന്റെ പ്രവേശന കവാടത്തില്‍ തന്നെയാണിത്. ഗ്രില്‍സിട്ട് പൂട്ടിയ കുടുസ്സുമുറിയില്‍ നിറയെ മദ്യക്കുപ്പികളാണ്. ഇരിക്കാന്‍ സ്റ്റൂളുമുണ്ട്. മാലിന്യങ്ങള്‍ യഥേഷ്ടം.മീറ്റര്‍ ബോക്‌സുകളിലെ വയറുകള്‍ ദ്രവിച്ച് കമ്പി പുറത്തു കാണുന്നുണ്ട്. ഏതു സമയത്തും ഷോര്‍ട്ട് സര്‍ക്യൂട്ടുണ്ടാകാം. ജില്ലാ സഹകരണ ബാങ്കിന്റെ ശാഖകളടക്കം പല ബാങ്കുകളും കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. വേറെയും നിരവധി സ്ഥാപനങ്ങള്‍. പക്ഷേ, മൂത്രപ്പുര വൃത്തിഹീനം. ഇത് സ്ത്രീ ജീവനക്കാരെ ഏറെ ദുരിതത്തിലാക്കുന്നു. യാത്രക്കാര്‍ക്കിരിക്കാന്‍ ബാക്കിയുള്ളത് രണ്ടോ മൂന്നോ ഇരുമ്പു കസേരകള്‍ മാത്രം. രാത്രിയുടെ മറവില്‍ കടയുടമകള്‍ തങ്ങളുടെ കടക്ക് മുന്നിലുള്ള കസേരകള്‍ അറുത്തു മാറ്റുകയാണെന്നാക്ഷേപമുണ്ട്. നഗരസഭ നേരിട്ട് വാടകക്ക് നല്‍കിയവരല്ല പല കടക്കാരും. പല കൈകളിലൂടെ മറിഞ്ഞുള്ള നടത്തിപ്പുകാരാണ്. രാത്രി ബസ് സ്റ്റാന്റില്‍ വെളിച്ചമേയില്ല. കോംപ്ലക്‌സിന് സമീപം തന്നെ പോലീസ് എയ്ഡ് പോസ്റ്റുണ്ടെങ്കിലും യാതൊരു നടപടിയുമില്ല. പിടിച്ചു പറി നിര്‍ബാധം. സാമൂഹിക വിരുദ്ധരുടെ താവളമാകുകയാണ് നഗരസഭയുടെ ഈ കെട്ടിടം. ...
No comments
Post a Comment