പുത്തൻ ഫീച്ചറുകളും മായി വാട്സാപ്പ്
ജനപ്രിയ ഇൻസ്റ്റന്റ് മെസേജിംഗ് പ്ലാറ്റ്ഫോമായ വാട്സാപ്പിൽ പുത്തൻ ഫീച്ചറുകളെത്തുന്നു. സ്വൈപ് ടു റിപ്ലെ, പിക്ചർ ഇൻ പിക്ചർ മോഡ്, ആഡ്സ് ഫോർ സ്റ്റാറ്റസ്, ബിസ്കറ്റ് സ്റ്റിക്കർ പാക്, ഇൻ ലൈൻ ഇമേജ് നോട്ടിഫിക്കേഷൻ എന്നിവയാണ് പുതിയ ഫീച്ചറുകൾ. ഇതിൽ ചിലതു പരീക്ഷണാടിസ്ഥാനത്തിൽ പ്രവർത്തിക്കുന്നവയാണ്. മറ്റുള്ളവ ഉടൻതന്നെ ഫോണുകളിലെത്തും.
സ്വൈപ് ടു റിപ്ലെ
വാട്സാപ്പിലെത്തുന്ന മെസേജുകൾക്ക് എളുപ്പം മറുപടി അയയ്ക്കാൻ സഹായിക്കുന്ന ഫീച്ചർ. മെസേജ് എത്തുന്പോൾ ആ മെസേജ് വലത്തേക്കു സ്വൈപ് ചെയ്താൽ മാത്രം മതിയാകും റിപ്ലെ അയയ്ക്കാൻ. എത്തിയ മെസേജിൽ ദീർഘനേരം അമർത്തി റിപ്ലെ ഓപ്ഷൻ പ്രവർത്തിക്കേണ്ടതു മൂലമുണ്ടാകുന്ന അസൗകര്യം ഇതോടെ അപ്രത്യക്ഷമാകും. ഐഒഎസ് ഉപയോക്താക്കാൾക്ക് ഇതിനകംതന്നെ ഈ ഫീച്ചർ ലഭ്യമായിക്കഴിഞ്ഞു. ഉടൻതന്നെ ആൻഡ്രോയിഡിലുമെത്തും.
പിക്ചർ ഇൻ പിക്ചർ മോഡ്
യൂട്യൂബ്, ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം തുടങ്ങിയവയിലുള്ള വീഡിയോകൾ വാട്സാപ്പ് വിൻഡോയ്ക്കുള്ളിൽതന്നെ കാണാൻ സഹായിക്കുന്ന ഫീച്ചർ. വീഡിയോ വിൻഡോയുടെ സൈസ് ആവശ്യാനുസരണം ക്രമീകരിക്കാനും വീഡിയോ പോസ് ചെയ്യാനുമുള്ള സംവിധാനവുണ്ടായിരിക്കും. സ്ക്രീനിന്റെ ഏതു ഭാഗത്തേക്കു വേണമെങ്കിലും മറ്റ് ആപ്പുകളുടെ വീഡിയോ വിൻഡോ മാറ്റിവയ്ക്കാനുമാകും. പിക്ചർ ഇൻ പിക്ചർ മോഡും ഐഒഎസ് ഉപയോക്താക്കാൾക്ക് ഇതിനകം ലഭ്യമായിട്ടുണ്ട്.
ആഡ്സ് ഫോർ സ്റ്റാറ്റസ്
വാട്സാപ് സ്റ്റാറ്റസിൽ പരസ്യങ്ങളുമുൾപ്പെടുത്താനുള്ള സംവിധാനം. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. ഉടൻതന്നെ ഈ ഫീച്ചറിന്റെ പരീക്ഷണം ആരംഭിക്കുമെന്ന് വാ ബീറ്റ ഇൻഫോ റിപ്പോർട്ട് ചെയ്യുന്നു.
ബിസ്കറ്റ് സ്റ്റിക്കർ പാക്
മെസഞ്ചറിലൂടെ ജനപ്രീതി നേടിയ ബിസ്കറ്റ് സ്റ്റിക്കറുകൾ വാട്സാപ്പിലുമെത്തുന്നു. ഇതിന്റെ പ്രി വ്യൂ വീഡിയോ കന്പനി പുറത്തുവിട്ടു. അധികംവൈകാതെതന്നെ എല്ലാ ആൻഡ്രോയിഡ് - ഐഒഎസ് ഉപയോക്താക്കൾക്കു ലഭ്യമാകും.
ഇൻ ലൈൻ ഇമേജ്
നോട്ടിഫിക്കേഷൻ
വാട്സാപ് ഗ്രൂപ്പിൽ ചിത്രങ്ങൾ മെസേജ് ആയി ലഭിക്കുന്പോൾ ആ ചിത്രത്തിന്റെ പ്രിവ്യൂ നോട്ടിഫിക്കേഷനായി ലഭിക്കുന്ന സംവിധാനം. ജിഫുകൾക്കും വീഡിയോകൾക്കും ഈ ഫീച്ചർ ബാധകമായിരിക്കില്ല. എന്നാൽ, ഓറിയോ പ്ലാറ്റ്ഫോമിലുളളവർക്ക് ഈ സംവിധാനം ലഭ്യമാകില്ലെന്നാണു വിവരം.
No comments
Post a Comment