നടി വാണി വിശ്വനാഥ് രാഷ്ട്രീയത്തിലേക്ക്; ടി.ഡി.പി ടിക്കറ്റില്‍ ആന്ധ്ര നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കും
ചെന്നൈ: നടി വാണി വിശ്വനാഥ് രാഷ്ട്രീയത്തിലേക്ക്. തെലുങ്ക് ദേശം പാര്‍ട്ടിയിലൂടെയാണ് വാണി രാഷ്ട്രീയത്തിലിറങ്ങുന്നത്. തെലുങ്ക് ദേശം പാര്‍ട്ടിയുമായി ചര്‍ച്ചകള്‍ പുരോഗമിക്കുന്നതായി വാണി വാര്‍ത്താ ചാനലിനോട് സ്ഥിരീകരിച്ചു. മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവുമായും ചര്‍ച്ച നടത്തി. ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും.
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ടി.ഡി.പിക്ക് വേണ്ടി പ്രചരണത്തിനിറങ്ങും. ആന്ധ്ര നിയമസഭാ തിരഞ്ഞെടുപ്പില്‍ നഗരി നിയമസഭാ മണ്ഡലത്തില്‍ നിന്ന് മത്സരിച്ചേക്കുമെന്നും സൂചനയുണ്ട്. ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ പുരോഗമിക്കുന്നു. വൈ.എസ്.ആര്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ച് വിജയിച്ച നടി റോജയാണ് നഗരിയിലെ നിലവിലെ എം.എല്‍.എ.
37 തെലുങ്ക് ചിത്രങ്ങളില്‍ വാണി വിശ്വനാഥ് അഭിനയിച്ചിട്ടുണ്ട്. ടി.ഡി.പി സ്ഥാപകന്‍ എന്‍.ടി.ആറിന്റെ നായികയായി 1992ല്‍ പുറത്തിറങ്ങിയ സാമ്രാട്ട് അശോക എന്ന ചിത്രത്തിലും വാണി വിശ്വനാഥ് അഭിനയിച്ചിട്ടുണ്ട്. തെലുങ്ക് സിനിമാ പ്രേക്ഷകര്‍ക്കിടയില്‍ വാണി വിശ്വനാഥിനുള്ള ജനപ്രീതി വോട്ടാക്കി മാറ്റാമെന്നാണ് ചന്ദ്രബാബു നായിഡുവിന്റെ പ്രതീക്ഷ.

No comments
Post a Comment