ഇന്ന് ഹര്‍ത്താല്‍ ; കെ എസ് യു നേതാവിനെതിരെ വധശ്രമം
ആലപ്പുഴ: കെ എസ് യു നേതാവ് റോഷനെതിരെയുണ്ടായ വധശ്രമത്തില്‍ പ്രതിഷേധിച്ച് ഹരിപ്പാട് കാര്‍ത്തികപ്പള്ളി പഞ്ചായത്തില്‍ ഇന്ന് ഹര്‍ത്താല്‍. രാവിലെ ഒന്‍പത് മുതല്‍ വൈകീട്ട് ആറു വരെയാണ് കോണ്‍ഗ്രസ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. കെ എസ് യു സംസ്ഥാന ജനറല്‍ സെക്രട്ടറിയും കാര്‍ത്തികപ്പള്ളി ഗ്രാപപഞ്ചായത്തംഗവുമായ റോഷനും മറ്റൊരു നേതാവിനുമെതിരെയുമാണ് വധശ്രമമുണ്ടായത്.
ആർഎസ്എസുകാരാണ് അക്രമത്തിനു പിന്നിലെന്നു കോണ്‍ഗ്രസ് ആരോപിച്ചു. ഹരിപ്പാട് കാർത്തികപ്പള്ളി വലിയകുളങ്ങരയിലുണ്ടായ സംഘർഷത്തിലാണ് റോഷൻ, ശ്രീനാഥ് എന്നിവർക്കു വെട്ടേറ്റത്. രാത്രി ഒൻപതോടെ മൂന്നു ബൈക്കുകളിലെത്തിയവർ റോഷനെ വലിയകുളങ്ങര ക്ഷേത്രത്തിനു കിഴക്ക് റോഡിൽ വച്ചും ശ്രീനാഥിനെ വീട്ടിൽനിന്ന് വിളിച്ചിറക്കിയുമാണ് വെട്ടിയത്.
ഇടതു കൈയ്ക്കും പുറത്തും വെട്ടേറ്റ റോഷന്‍റെ നില ഗുരുതരമാണ്. കൈയിൽ എട്ടോളം തുന്നലുകൾ വേണ്ടിവന്നു. ഞരമ്പ് അറ്റുപോയിട്ടുണ്ട്. റോഷനെ ആദ്യം ഹരിപ്പാട് ഗവൺമെന്റ് ആശുപത്രിയിലും തുടർന്ന് വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ശ്രീനാഥ് ഹരിപ്പാട് ഗവൺമെന്റ് ആശുപത്രിയിൽ ചികിത്സയിലാണ്.
No comments
Post a Comment