Header Ads

  • Breaking News

    ഓഫറില്‍ അമ്പരപ്പിച്ച് ആമസോണ്‍; ഫോണുകളുടെ പൊട്ടിയ സ്‌ക്രീന്‍ സൗജന്യമായി മാറ്റി നല്‍കും


    ഇന്ന് മിക്കവരും അഭിമുഖീകരിക്കുന്ന പ്രശ്‌നമാണ് ഫോണ്‍ നിലത്തു വീണ് സ്‌ക്രീനില്‍ പൊട്ടല്‍ വീഴുന്നത്. പൊട്ടിയ സ്‌ക്രീന്‍ മാറ്റണമെന്ന് വിചാരിച്ചാലോ അതിന് വലിയ തുകയാണ് സര്‍വ്വീസ് സെന്ററുകള്‍ ആവശ്യപ്പെടുന്നത്. ഇപ്പോള്‍ നിരവധി സ്മാര്‍ട്ട് ഫോണ്‍ ഉപഭോക്താക്കള്‍ അനുഭവിക്കുന്ന ഈ പ്രശ്‌നത്തിന് പരിഹാരം ഓഫര്‍ ചെയ്ത് പുതിയ ഉപഭോക്താക്കളെ സ്വാഗതം ചെയ്യുകയാണ് ആമസോണ്‍. ഒക്ടോബര്‍ 10 മുതല്‍ 15 വരെ നടക്കുന്ന ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍  സെയിലിലൂടെയാണ് ആകര്‍ഷകമായ ഓഫര്‍ ആമസോണ്‍ നല്‍കുന്നത്.

    ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ സമയത്ത് സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങുന്നവര്‍ക്ക് സ്‌ക്രീനിന് ഒരു വര്‍ഷത്തെ ഗ്യാരണ്ടിയാണ് ആമസോണ്‍ വാഗ്ദാനം ചെയ്യുന്നത്. ഫോണ്‍ വാങ്ങി ഒരു വര്‍ഷത്തിനിടയില്‍ ഫോണിന്റെ സ്‌ക്രീനിന് ഏതെങ്കിലും വിധേന പൊട്ടലുണ്ടായാല്‍ ആമസോണ്‍ സൗജന്യമായി അത് റീപ്ലേസ് ചെയ്തു നല്‍കും. ഒക്ടോബര്‍ 10 മുതല്‍ 15 വരെയുള്ള ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ സെയില്‍ സമയത്ത് പുതിയ സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങിക്കുമ്പോള്‍ ഈ സ്‌ക്രീന്‍ റീപ്ലേസ്‌മെന്റ് പാക്കേജ് ഓട്ടോമാറ്റിക്കായി ആക്ടീവാകും. ഇത് സംബന്ധിച്ച മെസേജും നിങ്ങള്‍ക്ക് ലഭിക്കും. ഒരു വര്‍ഷത്തേക്കാണ് ഈ സൗജന്യ സ്‌ക്രീന്‍ റീപ്ലേസ്‌മെന്റ് ഓഫര്‍. ഐഫോണ്‍, സാംസങ്, ഷവോമി, ഹുവായ്, വിവോ, ഓപ്പോ, ഹോണര്‍, നോക്കിയ തുടങ്ങി മുന്‍നിര സ്മാര്‍ട്ട് ഫോണുകള്‍ക്കെല്ലാം ഈ ഓഫര്‍ ലഭ്യമാണ്.


    ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ ദിവസങ്ങളില്‍ ഫോണ്‍ പര്‍ച്ചേയ്‌സ് ചെയ്യുന്നവര്‍ക്ക് മാത്രമാണ് ഈ ഓഫര്‍ ലഭിക്കുക. മുന്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവലിലേത് പോലെ സ്മാര്‍ട് ഫോണുകള്‍, എല്‍ഇഡി ടിവികള്‍, ഹോം അപ്ലെയിന്‍സ്, വിനോദ ഉപകരണങ്ങള്‍ തുടങ്ങി നിരവധി ഉത്പന്നങ്ങള്‍ക്ക് ആമസോണ്‍ വന്‍ ഇളവുകളും ഡീലുകളും ഒരുക്കിയിട്ടുണ്ട്. 91,900 രൂപ വിലയുള്ള ഐഫോണ്‍ X (64ജിബി) വില്‍ക്കുന്നത് 69,999 രൂപയ്ക്കാണ്. അതായത് 21,901 രൂപയുടെ വിലക്കുറവ്. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ഐഫോണിന് ഇത്രയും ഇളവ് നല്‍കുന്നത് ഇതാദ്യമായാണ്. ഐഫോണ്‍ 8, ഐഫോണ്‍ 8 പ്ലസ്, ഐഫോണ്‍ 7, ഐഫോണ്‍ 7 പ്ലസ്, ഐഫോണ്‍ 6എസ്, ഐഫോണ്‍ 6 തുടങ്ങി മോഡലുകള്‍ക്കും വന്‍ ഓഫറുകളാണ് നല്‍കിയിരിക്കുന്നത്.

    21,999 രൂപ വിലയുള്ള ഓണര്‍ പ്ലേ 18,999 രൂപയ്ക്കും 13,999 രൂപ വിലയുള്ള ഓണര്‍ 7എക്‌സ് 9,999 രൂപയ്ക്കും 22,999 രൂപ വിലയുള്ള വാവെയ് പി20 ലൈറ്റ് 15,999 രൂപയ്ക്കും വില്‍പ്പനക്കെത്തും. 62,500 രൂപ വിലയുള്ള സാംസങ് ഗ്യാലക്‌സി എസ്9 19,510 വിലക്കുറവില്‍ ലഭ്യമാണ് (42,990). 41,900 രൂപ വിലയുള്ള സാംസങ് എ8പ്ലസിന് 23,990 രൂപയാണ് ഓഫര്‍ വില. 34,999 രൂപ വിലയുള്ള വണ്‍പ്ലസ് 6 5000 രൂപ വിലക്കിഴിവില്‍ 29,999 രൂപയ്ക്കാണ് വില്‍പ്പനയ്‌ക്കെത്തുക.

    No comments

    Post Top Ad

    Post Bottom Ad