Header Ads

  • Breaking News

    ബസില്‍ നിന്നും യാത്രക്കാരിയുടെ സ്വര്‍ണ്ണമാല പൊട്ടിച്ച രണ്ട് നാടോടി സ്ത്രീകളെ പറശ്ശിനിക്കടവില്‍ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ചു



    തളിപ്പറമ്പ :
    ബസില്‍ നിന്നും യാത്രക്കാരിയുടെ നാല് പവന്‍ സ്വര്‍ണ്ണമാല പൊട്ടിച്ചെടുത്ത തമിഴ് നാടോടി രണ്ട് സ്ത്രീകളെ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ചു. മധുരൈ തിരുപ്രംകുണ്ട്രം സ്വദേശികളായ ഈശ്വരി(40), നന്ദിനി(27) എന്നിവരെയാണ് തളിപ്പറമ്പ് അഡീ.എസ്‌ഐ കെ.കെ.പ്രശോഭ് അറസ്റ്റ് ചെയ്തത്.

    ഇന്ന് രാവിലെ പത്തോടെ കണ്ണൂരില്‍ നിന്നും പറശിനിക്കടവിലേക്ക് പോകുന്ന സ്വകാര്യ ബസിലായിരുന്നു സംഭവം. പറശിനിക്കടവ് ക്ഷേത്രത്തിലേക്ക് പോകുകയായിരുന്ന അഴീക്കോട് കപ്പക്കടവിലെ കൂലോത്ത് വളപ്പില്‍ ശ്രീജയുടെ(55) മാലയാണ് ഇരുവരും ചേര്‍ന്ന് പൊട്ടിച്ചെടുത്തത്. ഇത് ശ്രദ്ധയില്‍പെട്ട മറ്റ് യാത്രക്കാര്‍ ബഹളം വെച്ചതോടെ ബസ് കോള്‍മൊട്ടയില്‍ നിര്‍ത്തി ഇരുവരേയും പുറത്തിറക്കി
    പോലീസിലറിയിക്കുകയായിരുന്നു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad