Header Ads

  • Breaking News

    K.S.E.B യുടെ ഓണ്‍ലൈന്‍ സേവനങ്ങള്‍ ഒക്ടോബര്‍ 18 മുതല്‍ 21 വരെ തടസ്സപ്പെടും; ബില്ലടക്കാനുമാവില്ല


    കെ.എസ്.ഇ.ബി യുടെ വിവര സാങ്കേതിക വിദ്യാധിഷ്ഠിത സേവനങ്ങള്‍ നവീകരിക്കുന്നതിന്റെ ഭാഗമായി നിര്‍മ്മിച്ച ഡിസാസ്റ്റര്‍ റിക്കവറി (ഡി.ആര്‍) സെന്ററിന്റെ പ്രവര്‍ത്തന ക്ഷമതാ പരിശോധനയ്ക്കായി, ഡി.ആര്‍ ഡ്രില്‍ 2018 ഒക്ടോബര്‍ 18 മുതല്‍ 21 വരെ നടത്തുന്നു.
    ഈ ദിവസങ്ങളില്‍ കെ.എസ്.ഇ.ബി യുടെ ഓണ്‍ലൈന്‍ സേവനങ്ങള്‍ തടസ്സപ്പെടുമെന്ന് ബോര്‍ഡ് അറിയിച്ചു.
    ഇതിന്റെ ഭാഗമായി ഒക്ടോബര്‍ 18 മുതല്‍ 21 വരെയുള്ള ദിവസങ്ങളില്‍ ഫ്രണ്ട്‌സ്, അക്ഷയ, സി.എസ്.സി തുടങ്ങിയ ജനസേവന കേന്ദ്രങ്ങള്‍ വഴിയും ഓണ്‍ലൈന്‍ ബാങ്കിങിലൂടെയും വൈദ്യുതി ബില്‍ അടയ്ക്കാന്‍ ഉപഭോക്താക്കള്‍ക്ക് സൗകര്യം ഉണ്ടായിരിക്കുന്നതല്ല.
    ഇതേ ദിവസങ്ങളില്‍ കെ.എസ്.ഇ.ബിയുടെ 1912 നമ്പറിലെ കസ്റ്റമര്‍ കെയര്‍ സെന്ററും പ്രവര്‍ത്തിക്കുന്നതല്ല.
    വൈദ്യുതി സംബന്ധമായ പരാതികള്‍ അറിയിക്കുന്നതിനായി ഇതേ ദിവസങ്ങളില്‍ അതാത് സെക്ഷന്‍ ഓഫീസുകളിലോ 0471- 2514668 / 2514669 / 2514710 എന്നീ നമ്പറുകളിലോ ബന്ധപ്പെടാവുന്നതാണ്.
    കെ.എസ്.ഇ.ബി യുടെ പ്രവര്‍ത്തന നിര്‍വ്വഹണത്തിന് സഹായിക്കുന്ന മറ്റു സോഫ്റ്റ് വെയര്‍ ആപ്ലിക്കേഷനുകളും മേല്‍പ്പറഞ്ഞ ദിവസങ്ങളില്‍ ലഭ്യമാകുന്നതല്ല.
    ഓഫീവസിലെ ക്യാഷ് കളക്ഷനെ ബാധിക്കില്ല

    No comments

    Post Top Ad

    Post Bottom Ad