Header Ads

  • Breaking News

    " ജീവനം 2018" കല്ല്യാശ്ശേരി മണ്ഡലത്തിലെ സമഗ്ര വിദ്യാഭ്യാസ പദ്ധതി

    കല്ല്യാശ്ശേരി മണ്ഡലത്തിലെ സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി 2018-2019 അധ്യയന വർഷത്തിൽ ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റേയും, ജവഹർലാൽ നെഹ്റു ട്രോപ്പിക്കൽ ബൊട്ടാണിക് ഗാർഡൻ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റൂട്ടിന്റേയും നേതൃത്വത്തിൽ നടപ്പിലാക്കുന്ന പാരിസ്ഥിതിക അവബോധ പ്രചാരണ പദ്ധതിയാണ് ജീവനം 2018...

    വിദ്യാർത്ഥികളുടെ പഠന മേഖലയെ പരിപോഷിപ്പിക്കുന്ന രീതിയിലും അവരുടെ ദൈനംദിന പ്രവർത്തനങ്ങളിൽ പ്രതിഫലിക്കുന്ന രീതിയിലാണ് പദ്ധതി ആവിഷ്ക്കരിച്ചിരിക്കുന്നത്.

    ജീവന്റെ നിലനിൽപ്പിന് ആധാരമായിരിക്കുന്ന വായു, ജലം, മണ്ണ് എന്നീ അടിസ്ഥാന വിഷയങ്ങൾ കേന്ദ്രീകരിച്ചുള്ള പഠന പ്രവർത്തനത്തിന്റെ ഭാഗമായി 2018 നവംബർ 26 ന് രാവിലെ 10 മണി മുതൽ വൈകുന്നേരം 4 മണി വരെ ഒര് ലഘു പരീക്ഷണ ശിൽപശാല മാട്ടൂൽ എം യു .പി സ്കൂളിൽ വച്ച് നടക്കുകയാണ്.

    കല്ല്യാശ്ശേരി മണ്ഡലത്തിലെ മാടായി., മാട്ടൂൽ, കല്ല്യാശ്ശേരി ഗ്രാമപഞ്ചായത്തിലെ എൽ, പി., യു.പി, ഹൈസ്കൂൾ വിദ്യാലയങ്ങളിലെ 250 വിദ്യാർത്ഥികൾ മുഴു ദിന പരീക്ഷണ പ്രവർത്തനങ്ങളിൽ പങ്കാളിയാകും.

    ജലം, വായു,മണ്ണ് എന്നിവയുമായി ബന്ധപ്പെട്ട നൂറോളം ലഘു പരീക്ഷണങ്ങൾ, ഇംപ്രൊവൈസ്ഡ് എക്സ് പെരിമെന്റുകൾ, പOന പ്രോജക്ടുകൾ, പവർ പ്രോയിന്റ് പ്രസന്റേഷൻ എന്നിവ ഇതിന്റെ ഭാഗമായി നടക്കും. ജവഹർലാൽ നെഹ്റു ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡൻ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ ശാസ്ത്രജ്ഞൻ ഡോ.രാജേന്ദ്രപ്രസാദ്.എം, പി.ആർ ഒ .പി .പ്രേമകുമാർ, ടെക്നിക്കൽ ഓഫീസർ ജി. തുളസീദാസ്, റിസർച്ച് സ്കോളർ വിലാസ് ടി.എസ്സ് എന്നിവരും...

    മാടായി ഉപജില്ലയിലെ സയൻസ് അധ്യാപകരായ ദിനേഷ് കുമാർ തെക്കുമ്പാട്, പ്രസാദ്.പി.വി., ബിജുമോഹൻ .ടി .വി എന്നിവരും ക്ലാസ്സുകൾ നൽകും

    കല്ല്യാശ്ശേരി  മണ്ഡലം എം.എൽ.എ. ടി.വി.രാജേഷ്, മാടായി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ  അബ്ദുള്ള.പി., ജീവനം മണ്ഡലം കോഡിനേറ്റർ ഡോ. രാജേന്ദ്രപ്രസാദ്. എം എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകും...

    No comments

    Post Top Ad

    Post Bottom Ad