ഉദ്ഘാടനം 24ന് ; പിലാത്തറ – പാപ്പിനിശ്ശേരി കെഎസ്ടിപി റോഡ്
പിലാത്തറ പാപ്പിനിശ്ശേരി കെഎസ്ടിപി റോഡ് ഉദ്ഘാടനം 24നു പഴയങ്ങാടിയിൽ മന്ത്രി ജി.സുധാകരൻ നിർവഹിക്കും..
റോഡിന്റെ 90% പ്രവൃത്തി ഇതിനകം പൂർത്തിയാക്കിക്കഴിഞ്ഞു. കെഎസ്ടിപി റോഡ് നിർമാണത്തിന്റെ ഭാഗമായി 11 സ്പാനുകളോടു കൂടി 577മീറ്റർ നീളത്തിൽ താവം റെയിൽവേ മേൽപാലം, 22 സ്പാനുകളോടു കൂടി 647മീറ്റർ നീളത്തിൽ പാപ്പിനിശ്ശേരി റെയിൽവേ മേൽപാലം, 80മീറ്റർ നീളത്തിൽ രാമപുരം പാലം എന്നിവ പൂർത്തിയാക്കി.
കെഎസ്ടിപി റോഡിൽ 213 സോളർ ലൈറ്റുകളും 13 ബസ് ഷെൽട്ടറുകളും 17 ബസ്ബേ 3 സിഗ്‌നൽ ജംക്‌ഷൻ, 92 ആക്സസ് റോഡുകൾ, 17.8 കിലോമീറ്റർ നീളത്തിൽ ഡ്രെയ്നേജ്, 12.8 കിലോമീറ്റർ നീളത്തിൽ ഡ്രെയ്നേജ് കവർ എന്നിവ പൂർത്തിയാക്കി. കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന ആർഡിഎസ് കമ്പനിയാണ് റോഡ് പ്രവൃത്തി നടത്തുന്നത്. ഒരു വർഷത്തെ ഗാരന്റിയോടു കൂടിയാണ് പ്രവൃത്തി പൂർത്തിയാക്കുക...
No comments
Post a Comment