Header Ads

  • Breaking News

    കാഞ്ഞിരോട് ബസും ഓട്ടോയും കൂട്ടിയിടിച്ച് 3 പേർക്ക് പരിക്ക്;മുന്ന് പേരുടേയും നില ഗുരുതരം (updated)


    കാഞ്ഞിരോട്:
    കാഞ്ഞിരോട് ബസും ഓട്ടോയും കൂട്ടിയിടിച്ച് 3 പേർക്ക് പരിക്ക്. കണ്ണൂർ നിന്ന് ഇരിട്ടിയിൽ പോകുകയായിരുന്ന ഭഗവതി ബസാണ് ഇടിച്ചത്. 

    പരിക്കേറ്റ  രണ്ടുപേരെ കണ്ണൂർ എ.കെ.ജി ഹോസ്പിറ്റലിലേക്കും ഒരാളെ കണ്ണൂർ കൊയ്‌ലി ഹോസ്പിറ്റലിലും പ്രേവേശിപ്പിച്ചു .  എ.കെ.ജി ഹോസ്പിറ്റലിൽ ഉള്ള 
    ഒരാളെ ഇപ്പോൾ പരിയാരം മെഡിക്കൽ കോളേജിലേക്കും ഷിഫ്റ്റ് ചെയുകയാണ്. 

    കേരള എമർജൻസി ടീമിന്റെ  (KET) നേതൃത്വത്തിൽ ആണ് ഷിഫ്റ്റ് ചെയുന്നത്  കണ്ണൂർ എ.കെ.ജി. ഹോസ്പിറ്റലിൽ നിന്നും ആംബുലൻസ് പുറപ്പെട്ടതായാണ് വിവരം ഇയാളുടെ നില ഗുരുതരമാണ് .
    ഓട്ടോ ഓടിച്ചിരുന്ന ബാലകൃഷ്ണൻ എന്ന ആളിന്റെ ഭാര്യയുടെ അമ്മ ലക്ഷ്മി മരിച്ചു .  അവരുടെ  മകൾ റിജുല കൊയ്‌ലി ഹോസ്പിറ്റലിൽ ഗുരുതരാവസ്ഥയിൽ കൊയ്‌ലി ഹോസ്പിറ്റലിൽ ആണുള്ളത്. 

    ഓട്ടോ ഓടിച്ചിരുന്ന ബാലകൃഷ്ണൻ എന്ന ആള് വളരെ ഗുരുതരാവസ്ഥയിൽ പരിയാരം മെഡിക്കൽ കോളേജിൽ അഡ്മിറ്റ് ചെയ്തിരിക്കുകയാണ് , അവരുടെ കുട്ടിയെ കാലിനു പരിക്കുള്ളത്കൊണ്ട് മംഗലാപുരത്തേക്ക് ഷിഫ്റ്റ് ചെയ്തിരിക്കുകയാണ് . 

    ബാലകൃഷ്ണൻ എന്ന ആളിന്റെ നില അതീവ ഗുരുതരമാണെന്നാണ് പരിയാരം മെഡിക്കൽ കോളേജിൽ നിന്നും അറിയാൻ കഴിഞ്ഞിട്ടുള്ളത് .




    റിപ്പോർട്ടർ : അർജുൻ പയ്യന്നുർ 

    No comments

    Post Top Ad

    Post Bottom Ad