പയ്യന്നൂരില്‍ സിപിഎം-ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം;സിപിഎം നേതാവിനുള്‍പ്പെടെ 4 പേര്‍ക്ക് പരിക്ക്
പയ്യന്നൂർ:
കോറോം നെല്യാട്ടും ആലക്കാട്ടുമുണ്ടായ അക്രമ സംഭവങ്ങളില്‍ സിപിഎം നേതാവുള്‍പ്പെടെ നാലുപേര്‍ക്ക് പരിക്ക്.അക്രമത്തില്‍ ബിജെപി പ്രവര്‍ത്തകന്റെ വീട് അടിച്ച് തകര്‍ത്തു.ബിജെപി നേതാവിന്റേയും ആഎസ്എസ് പ്രവര്‍ത്തകന്റേയും വീടിന് സമീപം ബോംബ് സ്ഫോടനവുമുണ്ടായി. ഇന്നലെ രാത്രി ഒമ്പതരയോടെയാണ് അക്രമങ്ങള്‍ക്ക് തുടക്കം.കോറോം നെല്യാട്ട് ഗവ.ഹൈസ്‌കൂളിന് സമീപത്തെ സിപിഎം ബ്രാഞ്ച് സെക്രട്ടറി സനല്‍കുമാറിനും(30) ഡിവൈഎഫ്ഐ നെല്യാട്ട് യൂണിറ്റ് വൈസ് പ്രസിഡന്റ് കുന്നുമ്മല്‍ രമേഷിനും(30)നേരെയാണ് അക്രമമുണ്ടായത്.സംഘടിച്ച് മാരകായുധങ്ങളുമായി വീട്ടിലേക്കെത്തിയ ആര്‍എസ്എസ് പ്രവര്‍ത്തകരാണ് അക്രമം നടത്തിയതെന്ന് പയ്യന്നൂര്‍ സഹകരണ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഇവര്‍ പറയുന്നു.
ഇരുമ്പുവടികൊണ്ടുള്ള അടിയേറ്റ് സനല്‍കുമാറിന്റെ ഇടതു കൈ തകര്‍ന്നിട്ടുണ്ട്. ഇതിന് ശേഷം പത്തരയോടെയാണ് നെല്യാട്ട് കോളനിയിലെ ബിജെപി പ്രവര്‍ത്തകന്‍ ജിഷാദിന്റെ വീടിന് നേരെ അക്രമമുണ്ടായത്.അക്രമിസംഘം ജിഷാദിന്റെ വീട്ടിലെ ഫര്‍ണീച്ചറുകളും മുറ്റത്തുണ്ടായിരുന്ന ബൈക്കും തകര്‍ത്ത നിലയിലാണ്. അക്രമത്തില്‍ പരിക്കേറ്റ ജിഷാദിന്റെ സഹോദരി ലീഷ്മ(38)ലീഷ്മയുടെ മകള്‍ അശ്വതി(16) എന്നിവരെ പയ്യന്നൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഒച്ചകേട്ട് അയല്‍ക്കാര്‍ ഓടിയെത്തുമ്പോഴേക്കും അക്രമിസംഘം ഓടിപ്പോയെന്നാണ് ഇവര്‍ പറയുന്നത്. ഇതിന് ശേഷം പന്ത്രണ്ടരയോടെ ബിജെപി പയ്യന്നൂര്‍ മണ്ഡലം സെക്രട്ടറി ഗംഗാധരന്‍ കാളീശ്വരത്തിന്റെ വീടിന് മുമ്പിലെ റോഡിലും ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ആലക്കാട് ബിജുവിന്റെ വീടിന് മുന്നിലെ റോഡിലുമാണ് ബോംബ് സ്ഫോടനമുണ്ടായത്.പ്രദേശത്തു വന്‍ പോലീസ് സന്നാഹം നിലയുറപ്പിച്ചിട്ടുണ്ട്.
No comments
Post a Comment