കണ്ണൂര്‍ വിമാനത്താവളവും പരിസരവും ഇനി അതീവ സുരക്ഷാ വലയത്തില്‍; 480 സിസിടിവി ക്യാമറകള്‍
കണ്ണൂര്‍ :
രാജ്യാന്തര വിമാനത്താവളം ഇനി ക്യാമറക്കണ്ണുകളുടെ സുരരക്ഷയിലായിരിക്കും. വിമാനത്താവളവും പരിസരവും ക്യാമറക്കണ്ണുകളുടെ സുരക്ഷാ വലയത്തിലായിരിക്കും. ഇതിനായി സിസിടിവി ക്യാമറകള്‍ സജ്ജീകരിച്ചു പ്രവേശന കവാടം മുതല്‍ പാസഞ്ചര്‍ ടെര്‍മിനല്‍ വരെ വിവിധ ഇടങ്ങളിലായി 480 ക്യാമറകളാണ് ഒരുക്കി വച്ചത്.
24 മണിക്കൂറും വിമാനത്താവളവും പരിസര പ്രദേശവും സുരക്ഷാ ഉദ്യോഗസ്ഥരുടെ നിയന്ത്രണത്തിലായിരിക്കും.
സുരക്ഷാ പാളിച്ചകള്‍ സംഭവിക്കുന്ന അവസരത്തില്‍ സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ ക്യാമറകള്‍ പരിശോധിക്കാനും നിയന്ത്രിക്കാനുമുള്ള അധികാരമുള്ളത്. യാത്രക്കാരെല്ലാം ക്യാമറകളുടെ നിരീക്ഷണത്തിലായിരിക്കും.
സുരക്ഷാ പാളിച്ചകള്‍ സംഭവിക്കുന്ന അവസരത്തില്‍ സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ ക്യാമറകള്‍ പരിശോധിക്കാനും നിയന്ത്രിക്കാനുമുള്ള അധികാരമുള്ളത്. യാത്രക്കാരെല്ലാം ക്യാമറകളുടെ നിരീക്ഷണത്തിലായിരിക്കും.
ഒരു യാത്രക്കാരന്‍ വിമാനത്താവളത്തില്‍ പ്രവേശിക്കുന്നതു മുതല്‍ വിമാനത്തില്‍ കയറുന്നതു വരെയുള്ള ദൃശ്യങ്ങള്‍ ഓരോന്നായി പതിയുന്ന തരത്തിലാണ് ക്യാമറകളുടെ ക്രമീകരണം.
ടാക്‌സി പാര്‍ക്കിങ്, കവാടത്തിന് അകത്തുള്ള ബസ് റൂട്ടുകള്‍, ഫയര്‍ സ്റ്റേഷന്‍, ഇന്ധന സംഭരണശാല പരിസരം, എയര്‍ ട്രാഫിക് കണ്‍ട്രോള്‍ സ്റ്റേഷന്‍ പരിസരം, പാസഞ്ചര്‍ ടെര്‍മിനല്‍ ബില്‍ഡിങ് എന്നിവിടങ്ങളെല്ലാം ക്യാമറകളുടെ നിയന്ത്രണത്തിലായിരിക്കും. അതീവ സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്.
No comments
Post a Comment