Header Ads

  • Breaking News

    5ജി സംവിധാനമുള്ള സ്മാര്‍ട്ട്‌ഫോണുകള്‍ 2019ല്‍ വിപണിയില്‍ ഇറങ്ങും; ഇന്ത്യയില്‍ 2020 അവസാനത്തോടെ മാത്രം


     3ജിക്കും 4ജിക്കും പുറമെ 5ജി സൗകര്യങ്ങളുമായുള്ള സ്മാര്‍ട്ട്‌ഫോണുകള്‍ 2019തോടെ അന്താരാഷ്ട്ര വിപണിയില്‍ എത്തും. ടെലികോം കമ്പനികളുമായി സഹകരിച്ച് വരുന്ന ജനുവരിയോടെ ഹാന്‍ഡ് സെറ്റുകള്‍ ഉപയോഗിച്ച് പരീക്ഷണം തുടങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
    സാംസങ്ങ്, വിവോ, ഒപ്പോ, ഷവോമി, വണ്‍പ്ലസ് തുടങ്ങിയ കമ്പനികള്‍ 5ജി സ്മാര്‍ട്ട് ഫോണ്‍ പുറത്തിറക്കുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യന്‍ വിപണിയില്‍ 14,000 രൂപയില്‍ താഴെയാകും ഇതിന്റെ വിലയെന്നാണ് സൂചനകള്‍.

    എന്നാല്‍, ഇന്ത്യന്‍ വിപണികളില്‍ 2020 അവസാനത്തോടെമാത്രമാകും എത്തുക. ദക്ഷിണകൊറിയ, ജപ്പാന്‍, ചൈന, യൂറോപ്പിലെ ചില രാജ്യങ്ങള്‍ എന്നിവിടങ്ങളിലും 2019ന്റെ തുടക്കത്തില്‍ തന്നെ 5ജി സേവനം നല്‍കിത്തുടങ്ങും.
    അമേരിക്കയില്‍ നിലവില്‍ ചുരുക്കം ചിലസ്ഥലങ്ങളില്‍ ഈ സേവനം ലഭ്യമാണ്. ഇന്ത്യയില്‍ ഇതിന്റെ ലേലം നടക്കുമെന്നാണ് റിപ്പോര്‍ട്ട്.

    No comments

    Post Top Ad

    Post Bottom Ad