Header Ads

  • Breaking News

    അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ ബദലീ വര്‍ക്കര്‍മാരുടെ 50 താത്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു



    മലപ്പുറം ജില്ലയില്‍ ഒരു അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ ബദലീ വര്‍ക്കര്‍മാരുടെ 50 താത്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ്.സി (അഞ്ച്), ഓപ്പണ്‍ (25), മുസ്ലീം (അഞ്ച്), എല്‍.സി/ഏഐ (രണ്ട്), ഒ.ബി.സി (നാല്), ഇ.ടി.ബി (നാല്), ധീവര (ഒന്ന്), എസ്.ഐ.യു.സി നാടാര്‍ (ഒന്ന്), വിശ്വകര്‍മ്മ (ഒന്ന്), എസ്.ടി.ബി (ഒന്ന്), അദര്‍ ക്രിസ്ത്യന്‍ (ഒന്ന്).എന്നിങ്ങനെയാണ് ഒഴിവുകള്‍.

    ഏഴാം ക്ലാസ് പാസായിരിക്കണം. സ്ത്രീകളും ഭിന്നശേഷിക്കാരും യോഗ്യരല്ല. ടെക്സ്റ്റയില്‍സ് മില്‍ വര്‍ക്കര്‍ ടു റണ്‍ കാര്‍ഡിംഗ്/ഡ്രോയിംഗ്/കോമ്പര്‍/ സിംപ്ലെക്‌സ്/കോണ്‍ വൈന്‍ഡിംഗ് മെഷീന്‍സ് ഇന്‍ എ ടെക്റ്റയില്‍സ് എന്നിവയില്‍ കുറഞ്ഞത് രണ്ട് വര്‍ഷത്തെ മുന്‍പരിചയം വേണം.

    പ്രായം 2018 ജനുവരി ഒന്നിന് 18 - 41 നും ഇടയ്ക്ക് ആയിരിക്കണം. (നിയമാനുസൃത വയസ്സിളവ് ബാധകമാണ്). 14085 വേതനം ലഭിക്കും. ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി അതത് എംപ്ലോയ്‌മെന്റ് എക്‌സേഞ്ചുകളില്‍ 27ന് മുമ്പ് രജിസ്റ്റര്‍ ചെയ്യണം

    ليست هناك تعليقات

    Post Top Ad

    Post Bottom Ad