Header Ads

  • Breaking News

    പാസ്‌വേഡുകള്‍ ചോര്‍ന്നു; ഇന്‍സ്റ്റഗ്രാമിൽ സുരക്ഷാ വീഴ്ച


    സുരക്ഷാവീഴ്ചയുണ്ടായതിനെ തുടര്‍ന്ന് ചില ഉപയോക്താക്കളുടെ പാസ്വേഡുകള്‍ പരസ്യമായതായി ഇന്‍സ്റ്റാഗ്രാം. ഈ വിവരം ബന്ധപ്പെട്ട ഉപയോക്താക്കളെ ഇന്‍സ്റ്റഗ്രാം അറിയിച്ചു. ഇന്‍സ്റ്റാഗ്രാം തന്നെയാണ് ഈ പ്രശ്‌നം കണ്ടെത്തിയതെന്നും വളരെ കുറച്ചാളുകളെ മാത്രമേ പ്രശ്‌നം ബാധിച്ചിട്ടുള്ളൂ എന്നും ഇന്‍സ്റ്റഗ്രാം എന്നും ഇന്‍സ്റ്റഗ്രാം വക്താവ് വ്യക്തമാക്കി.

    ജിഡിപിആര്‍ നിയമം നിര്‍ദേശിച്ചതനുസരിച്ച് ഉപയോക്താക്കളുടെ വിവരങ്ങളെല്ലാം ഡൗണ്‍ലോഡ് ചെയ്യുന്നതിനായി ഇന്‍സ്റ്റഗ്രാം ഏപ്രിലില്‍ അവതരിപ്പിച്ച ഫീച്ചറിലുണ്ടായ തകരാറാണ് പുതിയ പ്രശ്‌നത്തിന് കാരണം. ഇന്‍സ്റ്റഗ്രാമിലെ ഡൗണ്‍ലോഡ് യുവര്‍ ഡാറ്റ ടൂള്‍ ഉപയോഗിച്ചവരുടെ പാസ്വേഡുകള്‍ അവരുടെ വെബ് ബ്രൗസറില്‍ തന്നെ പ്രത്യക്ഷപ്പെടുകയാണുണ്ടായത്. 

    ഈ പ്രശ്‌നം പരിഹരിച്ചുവെന്നും പാസ്വേഡുകള്‍ ഇനി പരസ്യമാവില്ലെന്നും ഇന്‍സ്റ്റഗ്രാം പറയുന്നു. ഉപയോക്താക്കളോട് പാസ്വേഡുകള്‍ മാറ്റണമെന്നും ആവശ്യപ്പെട്ടിട്ടു.

    No comments

    Post Top Ad

    Post Bottom Ad