Header Ads

  • Breaking News

    രണ്ട് ആര്‍എസ്എസ് നേതാക്കള്‍ പിടിയിൽ ; സി.പി.ഐ.എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനനെ വധിക്കാന്‍ ശ്രമിച്ച കേസ്


    കോഴിക്കോട് :
    സി.പി.ഐ.എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ രണ്ട് ആര്‍എസ്എസ് നേതാക്കള്‍ പിടിയിലായി. ആര്‍എസ്എസ് കോഴിക്കോട് ജില്ലാ കാര്യവാഹക് രൂപേഷ്, നാദാപുരം സ്വദേശി ഷിജിന്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്‌തത്.
    സിപിഐ എം ജില്ലാകമ്മിറ്റി ഓഫീസായ സി എച്ച് കണാരന്‍ സ്മാരക മന്ദിരത്തിന്റെ മുറ്റത്ത വെച്ച് അഞ്ചോളം വരുന്ന ആര്‍എസ്എസ് ക്രിമിനല്‍ സംഘമാണ് വധശ്രമം നടത്തിയത്. കാറില്‍ വന്നിറങ്ങി ഓഫീസിലേക്ക് നടക്കവെ ക്രിമിനലുകള്‍ ബോംബെറിയുകയായിരുന്നു. 

    ليست هناك تعليقات

    Post Top Ad

    Post Bottom Ad