ധർമടത്ത് മൂന്നര വയസുകാൻ ബസ് ഇടിച്ചു മരിച്ചു.
ധർമടം:
അമ്മയ്ക്കും മുത്തച്ഛനുമൊപ്പം ഡോക്ടറെ കണ്ട് മടങ്ങിയ മൂന്നര വയസുകാൻ അഷിൻ ബസ് ഇടിച്ചു മരിച്ചു.
അണ്ടലൂർ തട്ടാരിമുക്കിനു സമീപം ഷംനാ നിവാസിൽ വാമനന്റെയും ഷംനയുടെയും മകനാണ് അഷിൻ.
വെള്ളിയാഴ്ച വൈകുന്നേരം 4 മണിയോടെയാണ് അപകടം. ബ്രണ്ണൻ കോളജിനടുത്ത് ഡോക്ടറെ കാണാനെത്തിയതായിരുന്നു. മറുഭാഗത്തെ മെഡിക്കൽ ഷോപ്പിലേക്കു പോകുന്നതിനിടയിൽ കുട്ടിയെ സ്വകാര്യബസ് ഇടിക്കുകയായിരുന്നു...
ഉടൻ സഹകരണ ആശുപത്രിയിൽ എത്തിച്ചു. നില ഗുരുതരമായതിനാൽ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റിയെങ്കിലും രാത്രി വൈകി മരിച്ചു.
സഹോദരൻ: അഭിനന്ദ്.
No comments
Post a Comment