മടക്കുന്ന ഫോണുമായ് ഒരു ചൈനീസ് കമ്പനി: ഞെട്ടലോടെ ടെക്ക് ഭീമന്‍മാര്‍
ടെക്ക് ഭീമന്‍മാര്‍ എന്ന വിശേഷണം ഉള്ള സാംസങ്ങിന്റെ സ്വപ്‌നങ്ങള്‍ തകര്‍ത്തുകൊണ്ട് ഇതാ മറ്റൊരു കമ്പനി രംഗത്തെത്തീരിക്കുകയാണ്. സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാണ മേഖലയില്‍ പുതു തരംഗം സൃഷ്ടിക്കുന്നത് സാംസങും ആപ്പിളും ആയിരുന്നു എന്നാല്‍ ഇന്ന് ഇതെലാം മാറ്റിമറിക്കപ്പെട്ടിരിക്കുകയാണ്. ആദ്യ ഫ്‌ളെക്‌സിബിള്‍ സ്മാര്‍ട്ട്‌ഫോണ്‍ പുറത്തിറക്കി കൊണ്ട് രംഗത്തെത്തീരിക്കുകയാണ് ചൈനീസ് കമ്പനി ഇപ്പോള്‍.
ഫ്‌ളെക്‌സ് പായ് എന്നാണ് ഈ സ്മാര്‍ട്ട്‌ഫോണിന്റെ പേര്. മടക്കാന്‍ കഴിയുന്ന ഡിസ്‌പ്ലേകള്‍ നിര്‍മിക്കുന്ന സ്ഥാപനമാണ് റോയു ടെക്‌നോളജി. 9000 ചൈനീസ് യുവാനാണ് ഫ്‌ളെക്‌സ്പായ് സ്മാര്‍ട്ട് ഫോണിന് വില വരുന്നത്. നവംബര്‍ മുതല്‍ ഫോണ്‍ വിപണിയിലെത്തുമെന്നാണ് വിവരം. സ്മാര്‍ട്ട്‌ഫോണ്‍ എന്ന് വിളിക്കുന്നുണ്ടെങ്കിലും നിലവിലുള്ള സ്മാര്‍ട്ട്‌ഫോണുകളുമായി താരതമ്യം ചെയ്യുമ്പോള്‍ വലിപ്പമുള്ളതും ഭാരമുള്ളതുമാണ് ഫ്‌ളെക്‌സ് പായ്.
No comments
Post a Comment