Header Ads

  • Breaking News

    പഴയങ്ങാടി പുഴയിൽ മൃതദേഹം


    പഴയങ്ങാടി :
    പഴയങ്ങാടി മീൻ മാർക്കറ്റിന് സമീപം ഇന്ന് രാവിലെയോടെയാണ് മൃതദേഹം കാണപ്പെട്ടത്.
    മുന്ന്  ദിവസം മുൻപ് കാണാതായ ചെറുകുന്ന് കീഴറ സ്വദേശി വിനോദ് നിരീച്ചനെ  (34) ആണ്  പഴയങ്ങാടി പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. 
    മത്സ്യത്തൊഴിലാളികള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പഴയങ്ങാടി പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
    പഴയങ്ങാടി പോലീസിന്റെ സാനിധ്യത്തിൽ  മൃതദേഹം കാരക്കടിപ്പിച്ചു. 

    വിനോദിനെ കാണാനില്ലെന്ന് പറഞ്ഞ് മൂന്ന് ദിവസം മുമ്പ് കണ്ണപുരംപോലീസില്‍ ബന്ധുക്കള്‍ പരാതി നല്‍കിയിരുന്നു. ഈ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കണ്ണപുരം പോലീസ് നടത്തിയ പരിശോധനയിലാണ് വിനോദിന്റെ മൃതദേഹമാണെന്ന് തിരിച്ചറിഞ്ഞത്. മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. 
    കണ്ണപുരം കയറ്റിയിലെ പരേതനായ കെ ദാമോദരന്‍-നിരിച്ചന്‍ ഭാര്‍ഗവി ദമ്പതികളുടെ മകനാണ്. സഹോദരന്‍: വിജിത്ത്.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad