താവം മേൽപ്പാലത്തിന്റെ കട്ട ഇളകിത്തുടങ്ങി
പഴയങ്ങാടി:
താവം റെയിൽവേ മേൽപ്പാലത്തിന്റെ (കൗണ്ടർബ്ലോക്ക്) തൂണുകൾക്കിടയിൽ കോൺക്രീറ്റ് കട്ടകൾ നിറച്ച ഭാഗം ഇളകി വീഴാൻ തുടങ്ങി.
24ന് നടക്കാനിരിക്കുന്ന കെഎസ്ടിപി റോഡ് ഉദ്ഘാടനത്തിന്റെ ഭാഗമായി പാലത്തിന്റെ തൂണുകളിലും മറ്റും പെയിന്റിങ് ദ്രുതഗതിയിൽ നടക്കുന്നുണ്ട്.
പളളിക്കര ഭാഗത്തേക്കും താവം പെട്രോൾ പമ്പിലേക്കും പാലത്തിന്റെ കൗണ്ടർബ്ലോക്കിനു സമീപത്തെ പഴയറോഡാണ് ഉപയോഗിച്ചു വരുന്നത്...
അശാസ്ത്രീയമായ നിർമാണമാണു കൗണ്ടർ ബ്ലോക്ക് ഇളകിവീഴാൻ കാരണമെന്നു നാട്ടുകാർ പറയുന്നു.
ഇത്തരത്തിൽ കൗണ്ടർ ബ്ലോക്ക് റോഡിൽ ഇളകി വീഴുന്നതു വൻഅപകടത്തിനു വഴിയൊരുക്കും. സംഭവം കെഎസ്ടിപി അധികൃതരുടെ ശ്രദ്ധയിൽ പെട്ടിട്ടും നന്നാക്കാൻ നടപടിയെടുക്കുന്നില്ലെന്നാണു പരാതി.
(കടപ്പാട് : പഴയങ്ങാടി ലൈവ് )
No comments
Post a Comment