ഐബിപിഎസ് സ്പെഷ്യൽ ഓഫിസർ തസ്തികയിലേക്കുള്ള വിജ്ഞാപനം പുറത്തിറക്കി
ദി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ് പേഴ്സണൽ സെലക്ഷൻ (ഐബിപിഎസ്) സ്പെഷ്യൽ ഓഫിസർ തസ്തികയിലേക്കുള്ള വിജ്ഞാപനം പുറപ്പെടുവിച്ചു. കോമൺ റിക്രൂട്മെന്റ് പ്രോസസ്സ് വഴിയാണ് ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നത്. ഐബിപിഎസിന്റെ ഔദ്യോഗിക വെബ്സൈറ്റായ ibps.in എന്ന വെബ്സൈറ്റിലുടെ താൽപര്യമുള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്. നവംബർ 6 -നാണ് അപേക്ഷ സ്വീകരിച്ചു തുടങ്ങുന്നത്. നവംബർ 26നാണ് അപേക്ഷ സ്വീകരിക്കുന്നതിനുളള അവസാന തീയതി. തസ്തികയിലേക്കുള്ള പ്രിലിമിനറി പരീക്ഷ ഡിസംബർ 29, 30 തീയതികളിൽ നടക്കും.
പ്രധാന തീയതികൾ
അപേക്ഷ സ്വീകരിച്ചു തുടങ്ങുന്ന തീയതി- നവംബർ 6
അപേക്ഷ നൽകുന്നതിനുള്ള അവസാന തീയതി- നവംബർ 26
പ്രിലിമിനറി ഓൺലൈൻ പരീക്ഷ – ഡിസംബർ 29, 30
പ്രിലിമിനറി പരീക്ഷയുടെ അഡ്മിറ്റ് കാർഡ് – ഡിസംബർ 2018
മെയിൻ പരീക്ഷ- ജനുവരി 27, 2019
മെയിൻ പരീക്ഷയുടെ അഡ്മിറ്റ് കാർഡ്- ജനുവരി 2019
പ്രായപരിധി
അപേക്ഷകന് കുറഞ്ഞ പ്രായ പരിധി 20 വയസ്സും കൂടിയ പ്രായപരിധി 30 വയസ്സുമാണ്.
No comments
Post a Comment