Header Ads

  • Breaking News

    കുറുമാത്തൂരിലെ വില്ലെജ് ഓഫീസില്‍ നികുതി രസീത് മോഷണം; തളിപ്പറമ്പ പോലീസ് കേസെടുത്തു


    തളിപ്പറമ്പ്:
    കുറുമാത്തൂരിലെ വില്ലേജ് ഓഫീസില്‍ നിന്നും നികുതി രസീത് മോഷണം പോയ സംഭവത്തില്‍ പോലീസ് കേസെടുത്തു.  കഴിഞ്ഞ ഒന്നിനാണ് നൂറെണ്ണം അടങ്ങുന്ന നികുതി രസീത് ബുക്ക് വില്ലേജ് ഓഫീസില്‍ കൊണ്ടുവന്നത്. 

    കഴിഞ്ഞ അഞ്ചിന് നികുതി വെച്ചതിന് രസീത് മുറിക്കവെയാണ് 1946656 നമ്പര്‍ രസീതിന്റെ ഒറിജിനല്‍ ആരോ മുറിച്ചെടുത്തതായി ശ്രദ്ധയില്‍ പെട്ടത്. വില്ലേജ് ഓഫീസര്‍ പി.ഗംഗാധരന്റെ പരാതിയില്‍ തളിപ്പറമ്പ് പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. 
    ഈ ബുക്കില്‍ നിന്ന് 12 രസീത് മാത്രമേ മുറിച്ചിരുന്നുള്ളൂ. മൂന്നിനാണ് അവസാനമായി രസീത് മുറിച്ചിരുന്നത്. 
    വില്ലേജ് ഓഫീസര്‍ ഒഴികെ രണ്ട് ജീവനക്കാര്‍ മാത്രമാണ് ഓഫീസിലുണ്ടായിരുന്നത്. 

    ليست هناك تعليقات

    Post Top Ad

    Post Bottom Ad