എരിപുരം റോഡരികിൽ വാഹനം നിർത്തിയിടുന്നത് അപകടങ്ങൾക്ക് കാരണമാവുന്നു
എരിപുരം:
എരിപുരം താഴെ പഴയങ്ങാടി ഇറക്കത്തിൽ നിരവധി വാഹനങ്ങൾ റോഡരികിൽ നിർത്തിയിടുന്നത് അപകടത്തിനിടയാക്കുന്നു. ഈ ഇറക്കത്തിൽവെച്ച് വാഹനമിടിച്ച് അടുത്തിടെ ഒരാൾ മരിക്കുകയും രണ്ടു പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. മൂന്നുദിവസം മുൻപ് പഴയങ്ങാടിയിൽ പ്രാക്ടീസ് നടത്തുന്ന ഡോക്ടറെ റോഡ് മുറിച്ചുകടക്കുന്നത്തിടെ ഇരുചക്രവാഹനമിടിച്ച് പരിക്കേറ്റ് പരിയാരത്ത് ചികിത്സയിലുമാണ്...
നേരത്തേ, അനധികൃത പാർക്കിങ്ങിനെതിരെ പോലീസ് കർശനനടപടിയെടുത്തിരുന്നു. ബസ് സ്റ്റാൻഡ് പണി പൂർത്തിയാക്കി തുറന്നുകൊടുക്കാത്തതിനാൽ മിക്ക ബസ്സുകളും ഇവിടങ്ങളിലെ റോഡരികിൽ നിർത്തിയിടേണ്ട അവസ്ഥയുമുണ്ട്...
ചീറിപ്പാഞ്ഞുവരുന്ന ഇരുചക്രവാഹനങ്ങൾ ഉൾപ്പെടെയുള്ള വാഹനങ്ങളാണ് പലപ്പോഴും ഇവിടെ അപകടത്തിൽപ്പെടുന്നത്. എരിപുരം ഇറക്കം ഇറങ്ങിവരുന്ന വാഹനങ്ങൾ അമിതവേഗത്തിൽ പോകുന്നതും അപകടത്തിന്റെ ആക്കം കൂട്ടുന്നുണ്ട്. ഇതിനെതിരെ അധികൃതരുടെ ഭാഗത്തുനിന്നും കർശന നിയമനടപടി ഉണ്ടാവുകയും അനധികൃത പാർക്കിങ്ങിനെതിരെ നടപടി സ്വീകരിക്കുകയും ചെയ്യണമെന്നാണ് ആവശ്യം...
മാടായി ഗേൾസ്, മാടായി ബോയ്സ്, മാടായി കോളേജ് തുടങ്ങിയവ സ്ഥിതിചെയ്യുന്ന ഈ പരിസരത്ത് വൈകുന്നേരമായാൽ വിദ്യാർത്ഥികളുടെയും തിരക്കാണ്.. ഈ സമയത്താണ് അമിതവേഗത്തിൽ ഇരുചക്രവാഹനങ്ങളിൽ പലരും പറന്നുപോവുന്നത്.. അപകടങ്ങൾ പതിവായിട്ടും അധികൃതർ നടപടി സ്വീകരിക്കുന്നില്ല എന്നും പരാതിയുണ്ട്...
No comments
Post a Comment