Header Ads

  • Breaking News

    സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനത്തില്‍ പ്രോജക്ട് സ്റ്റാഫ്: ഒഴിവ്


    ഒരു സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനത്തില്‍ പ്രോജക്ട് സ്റ്റാഫിന്റെ താത്കാലിക ഒഴിവുണ്ട്.  എം.എസ്.സി എന്‍വയോണ്‍മെന്റല്‍ സയന്‍സ് അല്ലെങ്കില്‍ എം.ടെക് എന്‍വയോണ്‍മെന്റല്‍ എഞ്ചിനീയറിംഗ് ആണ് യോഗ്യത.  വിദ്യാഭ്യാസ യോഗ്യതയോടൊപ്പം ജി.ഐ.എസ്, മാപ്പിംഗ് ആന്റ് മോഡലിംഗ്, അനാലിസിസ്, പ്രോസസിംഗ് ആന്റ് ഇന്‍ര്‍പ്രട്ടേഷന്‍ ഓഫ് ഡാറ്റ എന്നിവയില്‍ അംഗീകൃത സ്ഥാപനത്തിലെ മൂന്നു വര്‍ഷത്തെ പ്രവൃത്തിപരിചയം.  2018 ജനുവരി ഒന്നിന് 41 വയസ്സ് കവിയാന്‍ പാടില്ല.  സംവരണ വിഭാഗത്തിന് നിയമാനുസൃത വയസിളവ് ലഭിക്കും. 25,000 രൂപയാണ് പ്രതിമാസ ശമ്പളം.  നിശ്ചിത യോഗ്യതയും, പ്രവൃത്തിപരിചയവുമുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി തൊട്ടടുത്തുള്ള പ്രൊഫഷണല്‍ ആന്റ് എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ നവംബര്‍ 19ന് മുമ്പ് ഹാജരായി രജിസ്റ്റര്‍ ചെയ്യണം.  നിലവില്‍ ജോലി ചെയ്തുകൊണ്ടിരിക്കുന്നവര്‍ മേലധികാരിയില്‍ നിന്നുള്ള എന്‍.ഒ.സി കൂടി ഹാജരാക്കണം.

    No comments

    Post Top Ad

    Post Bottom Ad