Header Ads

  • Breaking News

    ഗ്രൂപ്പ് ചാറ്റുകള്‍ക്ക് പ്രൈവറ്റായി മറുപടി നല്‍കാം; പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്


    പുതിയ ഫീച്ചറുകള്‍ ഒരുക്കി കൂടുതല്‍ ജനകീയമാകാനുള്ള ശ്രമത്തിലാണ് സാമൂഹ്യമാധ്യമമായ വാട്‌സ്ആപ്പ്. സ്റ്റിക്കര്‍ പാക്ക് ഫീച്ചര്‍ കൊണ്ടുവന്നതിന് പിന്നാലെ മെസ്സേജുകള്‍ക്ക് കൂടുതല്‍ സ്വകാര്യത ഉറപ്പാക്കുന്ന ഫീച്ചറുമായി വാട്‌സ്ആപ്പ് രംഗത്ത് വന്നിരിക്കുകയാണ്.
    ഗ്രൂപ്പ് ചാറ്റുകളില്‍ സ്വകാര്യമായി മറുപടി നല്‍കാന്‍ കഴിയുന്ന പുതിയ ഫീച്ചറാണ് വാട്‌സ്ആപ്പ് പുറത്തിറക്കാന്‍ പോകുന്നത്.

    റിപ്ലെ പ്രൈവറ്റ്‌ലി എന്ന ഓപ്ഷന്‍ വരുന്നതോടെ, ഗ്രൂപ്പ് ചാറ്റുകളില്‍ മെസ്സേജുകള്‍ക്ക് സ്വകാര്യമായി മറുപടി നല്‍കാം. മെസ്സേജില്‍ ലോങ് പ്രസ് ചെയ്താല്‍ മൂന്ന് ഡോട്ടുകള്‍ പ്രത്യക്ഷപ്പെടും.ഇതില്‍ 'റിപ്ലെ പ്രൈവറ്റ്‌ലി' കൊടുത്താല്‍ മെസ്സേജുകള്‍ക്ക് സ്വകാര്യമായി മറുപടി നല്‍കാം.

    വാട്‌സ്ആപ്പ് ചാറ്റുകള്‍ ഹൈഡ് ചെയ്യാനുള്ള ഓപ്ഷനും വരുന്നുണ്ട്. വെക്കേഷന്‍ മോഡ് ഫീച്ചര്‍ ആക്ടീവ് ചെയ്താല്‍ ആർക്കൈവ്‌ഡ് ചാറ്റ് ലിസ്റ്റ് പൂര്‍ണമായും മറയ്ക്കാനാകും.

    No comments

    Post Top Ad

    Post Bottom Ad