Header Ads

  • Breaking News

    പഴയങ്ങാടി പോലീസ് സ്റ്റേഷനിൽ ഇനി കൗൺസലിങ്ങ് സെന്ററും


    കുടുംബ ബന്ധങ്ങൾ സുദൃഢമാക്കാനും
    വഴിതെറ്റുന്ന യുവത്വത്തിന്ന് മാർഗനിർദേശം നൽകാനും പഴയങ്ങാടി പോലീസ് സ്റ്റേഷനിൽ കൗൺസലിങ്ങ് സെൻറർ ആരംഭിച്ചു...

    കാൽ നൂറ്റാണ്ടിലേറെ കാലമായി കൗൺസലിംഗ് രംഗത്ത് വിദഗ്ദ്ധ സേവനം നടത്തി വരുന്ന ശാസ്ത്ര ഫാമിലി കൗൺസലിംഗ് സെൻററും പഴയങ്ങാടി ജനമൈത്രി പോലീസും ചേർന്നാണ് ഈ സംരഭത്തിന് തുടക്കമിട്ടത്...

     ശാസ്ത്ര ചേർമാൻ പി.വി.അബ്ദുൾ റഹ്മാന്റെ അധ്യക്ഷതയിൽ പഴയങ്ങാടി പോലീസ് സബ് ഇൻസ്പക്ടർ പി.എ. ബിനു മോഹൻ കൗൺസലിംഗ്  സെന്ററിന്റെ ഉദ്ഘാടനം നിർവഹിച്ചു...

    എ.എസ്.ഐ കെ.ജെ. മാത്യു, ജനമൈത്രി സി.ആർ.ഒ എം.കുഞ്ഞിരാമൻ, പവിത്രൻ കുഞ്ഞിമംഗലം  ഡോ.വി.എൻ.രമണി' ,വി.പരാഗൻ, പ്രൊഫ. എ. ജമാലുദ്ദീൻ ,മുട്ടം പുരുഷു തുടങ്ങിയവർ ആശംസയർപ്പിച്ച് സംസാരിച്ചു.
    ശാസ്ത്രപ്രോഗ്രാം ഡയരക്ടർ വി.ആർ.വി. ഏഴോം സ്വാഗതവും ഗീത അനിൽകുമാർ നന്ദിയും പറഞ്ഞു...

    ليست هناك تعليقات

    Post Top Ad

    Post Bottom Ad